കർണാടകയില്‍ ക്ഷേത്ര ഘോഷയാത്രയ്ക്കിടെ 100 അടി ഉയരമുള്ള രഥം മറിഞ്ഞ് രണ്ട് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കുണ്ട്. ആനേക്കലിലാണ് സംഭവം. പെട്ടെന്നുള്ള ശക്തമായ കാറ്റും കനത്ത മഴയുമാണ് രഥം തകർന്നുവീഴാൻ കാരണമായതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ശനിയാഴ്ച ഹുസ്‌കൂർ മധുരമ്മ ദേവി ജാത്ര മഹോത്സവത്തിനിടെയാണ് അപകടം. തമിഴ്‌നാട് സ്വദേശിയായ രോഹിത് (26), ബെംഗളൂരു സ്വദേശിയായ ജ്യോതി(14) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരു പുരുഷനും സ്ത്രീയും ഇപ്പോൾ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
സോഷ്യല്‍ മീഡിയയില്‍ സംഭവത്തിൻ്റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. രഥം പതുക്കെ ഒരു വശത്തേക്ക് ചാഞ്ഞു നിലത്തു വീഴുന്നതും സംഭവത്തിനു ശേഷം രഥത്തിന് ചുറ്റും തടിച്ചുകൂടിയ ആയിരക്കണക്കിന് ഭക്തർ ചിതറിപ്പോകുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കും. പ്രതികൂല കാലാവസ്ഥ കാരണം ഉദ്യോഗസ്ഥർ ശേഷിച്ച എല്ലാ രഥങ്ങളും പൊളിച്ചുമാറ്റിയിരുന്നു.
അതേസമയം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആവശ്യമായ തയ്യാറെടുപ്പുകൾ നടത്താത്തതിനെതിരെ ജനങ്ങൾക്കിടയിൽ വലിയ രീതിയില്‍ രോഷം ഉയർന്നിട്ടുണ്ട്. വഴിയോരക്കച്ചവടക്കാരും ദിവസവേതനക്കാരും ഉൾപ്പെടെ നിരവധി പേർ മെഡിക്കൽ ബില്ലുകൾ അടയ്ക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നുണ്ട്. ഭരണകൂടം സാമ്പത്തിക സഹായം നൽകുന്നതിൽ പരാജയപ്പെട്ടുവെന്ന് ഇരകളുടെയും പരുക്കേറ്റവരുടെയും കുടുംബങ്ങൾ ആരോപിച്ചു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.