22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 29, 2024
November 21, 2024
November 15, 2024
October 15, 2024
October 4, 2024
September 26, 2024
September 10, 2024
August 13, 2024
July 4, 2024
July 4, 2024

പത്താംക്ലാസ് വിദ്യാര്‍ത്ഥിനി സ്ക്കൂളിന്‍റെ ടെറസില്‍ നിന്ന് വീണു മരിച്ചു;ഊഞ്ഞാലില്‍ നിന്ന് വീഴുകയായിരുന്നതായി അധികൃതര്‍

Janayugom Webdesk
ന്യൂഡല്‍ഹി
May 27, 2023 2:03 pm

യുപിയിലെ അയോധ്യയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി സ്ക്കൂള്‍ ടെറസില്‍ നിന്ന് വീണ് മരിച്ചു. ഊഞ്ഞാലില്‍ നിന്ന് വീണ് മരിക്കുകയായിരുന്നതായി സ്ക്കൂള്‍ അധികൃതര്‍ പറയുന്നത്.വെള്ളിയാഴ്ച രാവിലെ 8.45 ഓടെ നഗരത്തിലെ സൺബീം സ്‌കൂളിലാണ് സംഭവം.

വേനലവധി ഉണ്ടായിരുന്നിട്ടും സ്‌കൂളിലേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്ന് മരിച്ച വിദ്യാർത്ഥിനിയുടെ മാതാപിതാക്കൾ പറയുന്നു. വെള്ളിയാഴ്ച രാവിലെ 10.00 മണിയോടെ മകൾ ഊഞ്ഞാലിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റതായി സ്‌കൂൾ അധികൃതരിൽ നിന്ന് വിളിച്ച് അറിയിച്ചു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ പെൺകുട്ടി മരിച്ചതായി വിവരം ലഭിച്ചതായി വീട്ടുകാർ പറഞ്ഞു.

തുടർന്ന് വീട്ടുകാർ പൊലീസിനെ വിവരമറിയിച്ചു. സ്കൂളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ്, കുട്ടി ടെറസിൽ നിന്ന് വീഴുന്ന ദൃശ്യങ്ങൾ കണ്ടെത്തി. കുട്ടിയുടെ തലയിലും കാലിലും മുറിപ്പാടുകളുണ്ടായിരുന്നു എന്നും മുഖം വീങ്ങിയിരിക്കുകയായിരുന്നു എന്നും മാതാപിതാക്കൾ ആരോപിച്ചു. കുട്ടിയുടെ കണ്ണിൽ മുറിവുണ്ടായിരുന്നു എന്നും ഇത് മർദനത്തിൻ്റെ ലക്ഷണമാണെന്നും ഇവർ പൊലീസിനോട് പറഞ്ഞു.

ഒന്നര അടി മാത്രം ഉയരമുള്ള ഊഞ്ഞാലിൽ നിന്ന് വീണാൽ ഇത്തരം പരുക്കുകളുണ്ടാവാനിടയില്ല എന്നും മാതാപിതാക്കൾ പറഞ്ഞു.തന്റെ മകളുടെ മരണത്തിന് ബ്രിജേഷ് യാദവും അധ്യാപകനായ അഭിഷേക് കനോജിയയും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ സ്‌കൂൾ പ്രിൻസിപ്പൽ തയ്യാറായില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരുന്നു

Eng­lish Summary:
A 10th class stu­dent died after falling from the ter­race of the school; author­i­ties said she was falling from the swing.

You may also like this video:

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.