12 December 2025, Friday

Related news

November 26, 2025
November 23, 2025
November 22, 2025
November 21, 2025
November 21, 2025
November 19, 2025
November 14, 2025
November 3, 2025
October 24, 2025
October 20, 2025

പത്താം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി; സഹോദരനും ബന്ധുവും അറസ്റ്റിൽ

Janayugom Webdesk
മലപ്പുറം
July 17, 2023 2:40 pm

മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാർത്ഥി ഗർഭിണിയായി. പീഡനത്തിന് ഇരയാക്കിയത് സ്വന്തം സഹോദരനും 24 വയസുകാരനായ ബന്ധുവും ചേർന്നാണെന്ന് പൊലീസ് പറയുന്നു. 14 വയസ്സ് മാത്രമാണ് പെൺകുട്ടിക്ക് പ്രായം. പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. സഹോദരനും ബന്ധുവുമാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. ചൈൽഡ് ലൈൻ മുഖേനയാണ് പൊലീസിന് വിവരം ലഭിക്കുന്നത്. പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പ്രതികളെ അറസ്റ്റ് ചെയ്തു. കൂടുതൽ പേർക്ക് സംഭവത്തിൽ പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. അഞ്ചുമാസം ​ഗർഭിണിയാണ് ഈ കുട്ടി. പൊലീസ് കൂടുതൽ അന്വേഷണം നടത്തുകയാണ്. പെൺകുട്ടിയെ ചൈൽഡ് ലൈനിന്റെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

eng­lish sum­ma­ry; A 10th class stu­dent was raped and made pregnant

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.