8 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

January 8, 2025
January 8, 2025
January 7, 2025
January 7, 2025
January 7, 2025
January 6, 2025
January 5, 2025
January 3, 2025
January 2, 2025
January 2, 2025

കോട്ടയത്ത് 12കാരന്‍ പെട്രോൾ ഒഴിച്ച് തീകൊളുത്തി മരിച്ചത് കുടുംബവഴക്കിനെ തുടർന്ന്

Janayugom Webdesk
കോട്ടയം
April 16, 2022 6:27 pm

പാമ്പാടിയിൽ പന്ത്രണ്ട്കാരൻ പെട്രോളിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തത് മാതാപിതാക്കൾ തമ്മിലുള്ള വഴക്കിൽ മനംനൊന്ത്. കുന്നേപ്പാലം അറയ്ക്കപറമ്പിൽ ശരത്തിന്റെ മകൻ മാധവ് എസ് നായർ(12) ആണ് മരിച്ചത്. മാതാപിതാക്കൾ വഴക്ക് പറഞ്ഞതിന് ആത്മഹത്യ ചെയ്തെന്നായിരുന്നു ആദ്യം പുറത്ത് വന്ന സൂചന. എന്നാൽ, പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കുട്ടി ആത്മഹത്യ ചെയ്തത് കുടുംബവഴക്കിൽ മനംനൊന്താണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രാവിലെ 11 ഓടെയാണ് സംഭവം.

മാധവിന്റെ അച്ഛൻ ശരത് ചെറുവള്ളിക്കാവ് ദേവസ്വം ജീവനക്കാരനാണ്. ശരത്തും ഭാര്യയും വഴക്കുകൾ വീട്ടിൽ പതിവായിരുന്നു. കുട്ടി ഉണരുന്നതും ഉറങ്ങുന്നതും അച്ഛനും അമ്മയും തമ്മിലുള്ള വഴക്ക് കണ്ടും കേട്ടുമാണ്. വഴക്ക് സ്ഥിരമായതോടെ കുട്ടി രക്ഷിതാക്കൾ ഉണ്ടായിട്ടും കുട്ടി അരക്ഷിതാവസ്ഥയിലായി. വീട്ടിലിരുന്ന പെട്രോൾ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നു. സമീപവാസികൾ എത്തി തീ അണച്ചെങ്കിലും 80% ത്തോളം പൊള്ളലേറ്റിരുന്നു. കുട്ടിയെ അത്യാസന നിലയിൽ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Eng­lish Summary:In Kot­tayam, a 12-year-old boy poured petrol and set him­self on fire due to a fam­i­ly quarrel
You may also like this video

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 8, 2025
January 8, 2025
January 8, 2025
January 8, 2025
January 8, 2025
January 8, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.