7 March 2026, Saturday

Related news

March 6, 2026
March 6, 2026
March 5, 2026
March 5, 2026
March 5, 2026
March 5, 2026
March 5, 2026
March 5, 2026
March 3, 2026
March 2, 2026

കൊല്ലത്ത് കൂട്ടുകാരുമൊത്ത് പാറക്കുളത്തിൽ കുളിക്കാനെത്തിയ 13 കാരൻ മുങ്ങി മരിച്ചു

Janayugom Webdesk
കൊല്ലം
March 18, 2025 8:11 pm

കൊല്ലം ആയൂരിൽ പതിമൂന്നുകാരൻ മുങ്ങി മരിച്ചു. റോഡുവിള വിപി ഹൗസിൽ നവാസിന്റെ മകൻ മുഹ്സിനാണ് മരിച്ചത്. കൂട്ടുകാരുമൊത്ത് ക്രഷറിലെ പാറക്കുളത്തിൽ കുളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വൈകിട്ട് നാലുമണിക്കായിരുന്നു അപകടം. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

മുഹ്സിൻ മുങ്ങിത്താന്നതിനെ തുടർന്ന് കുട്ടുകാർ ബഹളം വെക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ എത്തി പുറത്തെടുക്കുകയായിരുന്നു. കുട്ടികൾ കയറി പോകുന്നത് ക്രഷറിലെ ജീവനക്കാർ ആരും കണ്ടിരുന്നില്ല. ചെറിയവെളിനല്ലൂർ കെപിഎം എച്ച് എസിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് മരിച്ച മുഹ്സിൻ. പരീക്ഷ കഴിഞ്ഞതിലുള്ള സന്തോഷത്തിലായിരുന്നു കൂട്ടുകാരുമൊത്ത് പാറകുളത്തിൽ എത്തിയത്.

Kerala State - Students Savings Scheme

TOP NEWS

March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.