അട്ടപ്പാടി വനത്തിലെ മുരുഗള ഊരിന് മുകളില്‍ കുടുങ്ങിയ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള 14 അംഗ പൊലീസ് സംഘം തിരിച്ചെത്തി. ഒരു രാത്രി മുഴുവന്‍ വനത്തില്‍ കുടുങ്ങിയ സംഘത്തെ ഇന്ന് പുലര്‍ച്ചെയോടെയാണ് തിരിച്ചെത്തിച്ചത്. കഞ്ചാവുകൃഷി നശിപ്പിക്കാന്‍ പോകുന്നതിനിടെ വഴിതെറ്റി വനത്തില്‍ കുടുങ്ങുകയായിരുന്നു. അഗളി ഡിവൈഎസ്പി എസ്. ജയകൃഷ്ണന്‍ ഉള്‍പ്പടെ ഏഴ് പൊലീസുദ്യോഗസ്ഥരും വനംവകുപ്പിലെ അഞ്ച് ജീവനക്കാരുമാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.
ഇന്നലെ പുലര്‍ച്ചെയാണ് ഗൊട്ടിയാര്‍ കണ്ടിയില്‍ നിന്നുമാണ് കഞ്ചാവ് തിരച്ചിലിനായി സംഘം വനത്തിലേക്ക് പോയത്. ഭവാനിപ്പുഴയ്ക്കടുത്ത് മല്ലീശ്വരന്‍മുടിയോടനുബന്ധിച്ച് കിടക്കുന്ന വിദൂര ഊരായ മുരുഗളയ്ക്കും ഗൊട്ടിയാര്‍കണ്ടിക്കുമിടയിലുള്ള നിബിഡ വനത്തിലാണ് സംഘം കുടുങ്ങിയത്. വനംവകുപ്പിലെ ഒരു ഉദ്യോഗസ്ഥന്റെ ഫോണിന് റേഞ്ചുണ്ടായിരുന്നതിനാല്‍ കുടുങ്ങിയ വിവരം ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ അധികൃതരെ അറിയിക്കുകയായിരുന്നു.
കഞ്ചാവുതോട്ടം നശിപ്പിച്ച് തിരിച്ചിറങ്ങുന്നതിനിടെ സംഘം വഴിതെറ്റി മുരുഗള ഊരിന് മുകളിലുള്ള പാറക്കെട്ടിന് മുകളിലെത്തുകയായിരുന്നു.
English Summary:A 14-member police team trapped in the Agali forest was rescued
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.