
ഷാർജയിൽ വാഹനമിടിച്ച് 14 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. കുട്ടിയെഇടിച്ച ശേഷം വാഹനം നിര്‍ത്താതെ പോവുകായായിരുന്നു. ഡ്രൈവറെ ഷാർജ പൊലീസ് പിന്നീട് പിടികൂടി. നവംബർ 3‑നാണ് അപകടം ഉണ്ടായത്. വൈകുന്നേരം നാല് മണിയോടെ കുഞ്ഞിന്‍റെ വീടിന് മുമ്പിലാണ് ദാരുണമായ സംഭവം നടന്നത്.
രണ്ട് വയസ്സുള്ള കുഞ്ഞിന്റെ സഹോദരൻ അപകടം കാണുകയും ഓടിച്ചെന്ന് അമ്മയെ വിവരം അറിയിക്കുകയായിരുന്നു. കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പ്രതിയെ തുടർ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയെന്ന് പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.