
തിരുവനന്തപുരം ചെങ്കോട്ടുകോണത്ത് 14കാരന്‍ ഫ്ലാറ്റില്‍ നിന്ന് ചാടി മരിച്ചു. ശ്രീകാര്യം സ്വദേശിയും കഴക്കൂട്ടം സ്വകാര്യ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയുമായ പ്രണവാണ് മരിച്ചത്. സ്‌കൂള്‍ വിട്ട് വീട്ടില്‍ പോകാതെ ഫ്ലാറ്റിലെത്തി താക്കോല്‍ വാങ്ങി മുൻവശത്തെ വാതില്‍ പൂട്ടി താഴേക്ക് ചാടുകയായിരുന്നു.
മുത്തച്ഛന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു ഫ്ലാറ്റായിരുന്നു. ഇവിടെ ആള്‍താമസം ഇല്ലായിരുന്നു. പതിനാറാമത്തെ നിലയിൽ നിന്നാണ് ചാടിയത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. ഫ്ലാറ്റിന്റെ ഉടമസ്ഥനായ മുത്തച്ഛന്‍ വിദേശത്താണ്. പോത്തന്‍കോട് പൊലീസ് കേസെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.