
പതിനാലുകാരിയെ ക്രൂരമായി പീഡിപ്പിച്ചയാള്‍ക്ക് 25 വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ച് കോടതി. ഗികര്‍ഗാഡിയ സ്വദേശിയായ ഹസദേവ് മജ്ഹിയ്ക്കാണ് (63) പോക്‌സോ പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. ഒഡിഷയിലെ ബരിപാഡയിലാണ് സംഭവം. 2022ലാണ് കുട്ടി പീഡനത്തിന് ഇരയായത്. അറുപതിനായിരം രൂപ പിഴയും പ്രതി അടയ്ക്കണം. പിഴ അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ അധികമായി ഒന്നര വര്‍ഷം കൂടി ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും കോടതി വിധിയില്‍ വ്യക്തമാക്കി. 18 സാക്ഷികളേയും മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് വിധി.
പിതാവ് മരിച്ച ശേഷം ബന്ധുവിനൊപ്പം താമസിച്ചുവരികയായിരുന്നു പെണ്‍കുട്ടി. ഭക്ഷണം അടക്കമുള്ള വസ്തുക്കള്‍ വാങ്ങി നല്‍കി പ്രലോഭിച്ചായിരുന്നു പീഡനം. രണ്ട് മാസത്തിന് ശേഷമാണ് കുട്ടി വിവരം ബന്ധുവിനോട് പറയുന്നത്. ഇതോടെയാണ് സംഭവം പുറത്ത് അറിയുന്നത്. പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.