15 December 2025, Monday

നിപ ബാധിച്ച് ചികിത്സയിലായിരുന്ന 14 കാരന്‍ മരണപ്പെട്ടു

Janayugom Webdesk
കോഴിക്കോട്
July 21, 2024 12:49 pm

കഴിഞ്ഞ ദിവസം നിപ സ്ഥിരീകരിച്ച മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 14 കാരന്‍ മരണപ്പെട്ടു.വെന്‍റിലേറ്ററിന്‍റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയിരുന്ന കുട്ടി ഇന്ന് 11 മണിയോടെ മരണത്തോട് കീഴടങ്ങുകയായിരുന്നു.പൂര്‍ണമായും നിപ പ്രോട്ടോക്കോള്‍ പ്രകാരമായിരിക്കും സംസ്ക്കാര ചടങ്ങുകള്‍ നടക്കുക.കുട്ടിയുമായി അടുത്ത ബന്ധമുള്ള ഒന്നോ രണ്ടോ പേര്‍ക്ക് മാത്രമേ സംസ്ക്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുവാദം ലഭിക്കുകയുള്ളൂ.കുട്ടിയുടെ ചികിത്സക്കായുള്ള ആന്‍റിബോഡി ജില്ലയിലെത്താന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് കുട്ടിയുടെ മരണം സ്ഥിരീകരിക്കുന്നത്.മസ്തിഷ്ക ജ്വരം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ കുട്ടിക്ക് സ്ഥിരീകരിച്ചിരുന്നു.ഇതോടെ 14കാരനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കടുത്ത നിരീക്ഷണത്തിലേര്‍പ്പെടുത്തിയിരിക്കുകയാണ്.നിരീക്ഷണത്തിലുള്ളവരുടെ സാമ്പിള്‍ ഫലം ഇന്ന് വരും.

മരണത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അനുശോചനം രേഖപ്പെടുത്തി.കുട്ടിക്ക് ഹൃദയാഘാതം  ഉണ്ടായെന്നും ഇതോടെ മരണം സംഭവിക്കുകയായിരുന്നുവെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.കുട്ടിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്ക് ഇത് വരെ നിപയുടെ ലക്ഷണങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Eng­lish Summary;A 14-year-old who was being treat­ed for Nipah died.
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 15, 2025
December 15, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.