
15 വയസുകാരിയെ പ്രണയം നടിച്ച് തട്ടികൊണ്ട് പോയി വിൽപന നടത്തിയ കേസിൽ രണ്ടാം പ്രതി പിടിയിൽ. അസം ബാർപ്പെട്ട സ്വദേശി ലാൽചാൻ ഷേഖിനെയാണ് നല്ലളം പൊലീസ് അറസ്റ്റ് ചെയ്തത്. നല്ലളത്ത് കുടുംബത്തോടൊപ്പം താമസിക്കുന്ന വെസ്റ്റ് ബംഗാൾ സ്വദേശിനിയെ തട്ടിക്കൊണ്ടുപോയതിൽ ഇയാളുടെ മകനായ ഒന്നാം പ്രതി നസീദുൽ ഷേഖ് നേരത്തേ പിടിയിലായിരുന്നു. നസീദുൽ ഷേഖ് പൊലീസ് കസ്റ്റഡിയിൽ നിന്നും നേരത്തേ ചാടിപ്പോയിരുന്നു. ഇയാളെ ഭവാനിപുരയിൽ നിന്നാണ് നല്ലളം പൊലീസ് പിടികൂടിയിരുന്നു.
2023 ഒക്‌ടോബറിലായിരുന്നു കേസിനാസ്പദാമായ സംഭവം. കോഴിക്കോട് കുടംബത്തിനൊപ്പം താമസിച്ചുവന്നിരുന്ന പെൺകുട്ടിയുടെ വീടിന് സമീപമായിരുന്നു പ്രതിയായ നസീദുൽ ഷേഖ് താമസിച്ചിരുന്നത്. പെൺകുട്ടിയുമായി അടുപ്പമുണ്ടാക്കിയ പ്രതി പ്രണയം നടിച്ച് പെൺകുട്ടിയുടെ വിശ്വാസം നേടിയെടുക്കുകയും പിന്നാലെ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ നസീദുൽ ഷേഖ് പിന്നീട് ഹരിയാനയിലുള്ള പിതാവ് ലാൽചാൻ ഷേഖിന് കൈമാറി. ഇയാൾ 25,000 രൂപക്ക് ഹരിയാനയിലുള്ള മൂന്നാം പ്രതി ആയ സുശീൽ കുമാറിന് (35) പെൺകുട്ടിയെ വിറ്റു. കേസിൽ സുശീൽ കുമാറും നേരത്തെ അറസ്റ്റിലായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.