22 January 2026, Thursday

Related news

January 16, 2026
January 12, 2026
January 6, 2026
January 6, 2026
December 25, 2025
November 21, 2025
November 15, 2025
November 15, 2025
August 9, 2025
August 8, 2025

പതിനഞ്ചുകാരിയെ പലതവണ പീഡിപ്പിച്ചു; പോക്‌സോ കേസിൽ അറുപതുകാരന് അഞ്ച് ജീവപര്യന്തം

Janayugom Webdesk
തൃശൂർ
June 9, 2023 6:00 pm

പോക്‌സോ കേസിൽ അറുപത് വയസ്സുകാരന് അഞ്ച് ജീവപര്യന്തം. മാനസിക ക്ഷമത കുറവുള്ള പതിനഞ്ചുകാരിയെ പലതവണ പീഡിപ്പിച്ച പുതുശ്ശേരി സ്വദേശി അജിതനാണ് കുന്നംകുളം പോക്‌സോ കോടതി ആണ് ശിക്ഷ വിധിച്ചത്. നിലവിൽ ഇയാൾ മറ്റൊരു കേസിൽ ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്.

2017 കാലഘട്ടത്തിൽ പ്രതി മാനസിക ക്ഷമത കുറവുള്ള പതിനഞ്ച് വയസ്സുകാരിയായ പെൺകുട്ടിയെ താമസിക്കുന്ന വീടിന്റെ പുറകിലുള്ള കുളിമുറിയിൽ വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയും കൂടാതെ അതിജീവിതയുടെ അമ്മയ്ക്കും സഹോദരിയ്ക്കും പെറോട്ടയിലും കറിയിലും ഉറക്കഗുളിക കലർത്തി മയക്കി അതി ജീവിതയെ അതി ക്രൂരമായ രീതിയിൽ പല തവണ ബലാത്സംഗം ചെയ്യുകയും ചെയ്തത്.

പീഡത്തിന് ഇരയായ പെൺകുട്ടിയുടെ അമ്മാമ്മ മരിച്ചതിനോട് അനുബന്ധിച്ചുള്ള ചടങ്ങിൽ വെച്ചാണ് പീഡന വിവരം മറ്റ് ബന്ധുക്കൾ അറിയുന്നത്. പിന്നീട് കുന്നംകുളം പൊലീസിൽ വിവരം അറിയിക്കുകയും കുന്നംകുളം സബ് ഇൻസ്‌പെക്ടർ യു കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘമാണ് അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി കേസ്സ് രജിസ്റ്റർ ചെയ്തത്. 

Eng­lish Summary:A 15-year-old girl was repeat­ed­ly molest­ed; 60-year-old man gets five life terms in POCSO case
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.