22 January 2026, Thursday

Related news

January 17, 2026
January 14, 2026
January 10, 2026
January 8, 2026
January 6, 2026
December 30, 2025
December 29, 2025
December 28, 2025
December 26, 2025
December 23, 2025

ലൈംഗികമായി പീഡിപ്പിച്ച മധ്യവയസ്കനെ 15കാരൻ കൊ ലപ്പെടുത്തി

Janayugom Webdesk
ലഖ്നൗ
May 26, 2024 7:37 pm

യുപിയിൽ ലൈംഗികമായി ഉപദ്രവിച്ച മധ്യവയസ്കനെ 15കാരൻ കൊലപ്പെടുത്തി. മുസഫർ ന​ഗറിൽ മെയ് 19നായിരുന്നു സംഭവം. ശനിയാഴ്ചയാണ് 15കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. 46കാരനാണ് കൊല്ലപ്പെട്ടത്. കുട്ടിയെ ഇയാൾ നിരന്തരമായി പീഡിപ്പിച്ചിരുന്നു. വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈം​ഗികമായി ഉപദ്രവിച്ച ശേഷം വീഡിയോ പകർത്തി കുട്ടിയെ ഭീഷണിപ്പെടുത്തിയെടുത്ത് പീഡനം തുടർന്നു. 

മെയ് 19ന് ഭാര്യയും കുട്ടിയും വീട്ടിൽ പോയിരുന്ന സമയത്ത് ഇയാൾ 15കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഉപദ്രവിക്കാൻ ശ്രമിച്ചു. കുട്ടി എതിർത്തപ്പോൾ വീഡിയോ ഓൺലൈൻ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് ഉപദ്രവിക്കാൻ ശ്രമിക്കുകയും ബലപ്രയോ​ഗം നടത്തുകയും ചെയ്തു. വീണ്ടും ഉപദ്രവം തുടർന്നപ്പോൾ കുട്ടി മുറിയിലുണ്ടായിരുന്ന കൂർത്ത മുനയുള്ള ആയുധം ഉപയോ​ഗിച്ച് കുത്തുകയായിരുന്നു. കഴുത്തിലും തലയ്ക്കുമാണ് കുത്തേറ്റത്. 

ഇയാളുടെ മൊബൈൽ ഫോൺ കുട്ടി നശിപ്പിക്കുകയും ചെയ്തു. 20നാണ് പൊലീസ് വീട്ടിനുള്ളിൽ മരിച്ചുകിടക്കുന്ന മധ്യവയസ്കനെ കണ്ടെത്തിയത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് 15കാരൻ പിടിയിലായത്. രണ്ട് മാസത്തോളമായി ഇയാൾ കുട്ടിയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. കൊല്ലപ്പെട്ട വ്യക്തിക്കെതിരെ വധശ്രമത്തിനുൾപ്പെടെ നിരവധി കേസുകളുണ്ട്. 

Eng­lish Summary:A 15-year-old man killed a mid­dle-aged man who sex­u­al­ly assault­ed him in UP
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.