23 March 2025, Sunday
KSFE Galaxy Chits Banner 2

Related news

March 18, 2025
March 17, 2025
March 11, 2025
March 11, 2025
March 5, 2025
February 25, 2025
February 13, 2025
February 12, 2025
February 3, 2025
January 27, 2025

ചില്‍ഡ്രന്‍സ് ഹോമില്‍ പതിനാറുകാരനെ കുട്ടികള്‍ ചവിട്ടിക്കൊന്നു

Janayugom Webdesk
മുംബൈ
August 20, 2022 8:36 am

മുംബൈയില്‍ മാട്ടുംഗയിലെ ചില്‍ഡ്രന്‍സ് ഹോം അന്തേവാസിയായ പതിനാറുകാരനെ ചവിട്ടിക്കൊന്നു. കൂടെ താമസിക്കുന്ന പന്ത്രണ്ടുകാരനടക്കമുള്ള നാലുപേരാണ് കൊലപാതകം നടത്തിയതെന്ന് സിസിടിവി ദൃശ്യത്തില്‍ വ്യക്തമാണ്. പത്തുദിവസംമുമ്പ് ചില്‍ഡ്രന്‍സ് ഹോമിലെത്തിയ ഹസ്വാന്‍ രാജ്കുമാര്‍ നിഷാദാണ് കൊല്ലപ്പെട്ടത്. ആന്തരികാവയവങ്ങള്‍ക്ക് മാരകമായി പരിക്കേറ്റതാണ് മരണകാരണം. മാനസികപ്രശ്‌നങ്ങളുള്ള നിഷാദിനെ അലഞ്ഞുതിരിഞ്ഞു നടക്കുന്നതിനിടയില്‍ പൊലീസാണ് ചില്‍ഡ്രന്‍സ് ഹോമിലെത്തിച്ചത്.

നിഷാദിന് ശരിയായി സംസാരിക്കാനുള്ള ശേഷിയില്ലായിരുന്നു. മുറിയില്‍ മലമൂത്രവിസര്‍ജനം നടത്തിയത് കൂടെയുള്ളവരെ പ്രകോപിപ്പിക്കുകയും തുടര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. നാലുപേര്‍ നിഷാദിനെ ചവിട്ടുകയും മര്‍ദിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. 17 വയസ്സിനു താഴെയുള്ളവരാണ് അക്രമികളുടെ കൂട്ടത്തിലെ മൂന്നുപേര്‍.

Eng­lish sum­ma­ry; A 16-year-old boy was kicked to death by chil­dren in a chil­dren’s home

You may also like this video;

YouTube video player

TOP NEWS

March 23, 2025
March 23, 2025
March 23, 2025
March 23, 2025
March 23, 2025
March 22, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.