5 March 2026, Thursday

Related news

February 27, 2026
February 25, 2026
February 24, 2026
February 23, 2026
February 19, 2026
February 16, 2026
February 12, 2026
February 11, 2026
February 1, 2026
January 31, 2026

ഭിന്നശേഷിക്കാരിയായ പതിനാറുകാരിയെ പീഡിപ്പിച്ചു; ബന്ധുവായ പ്രതിക്ക് 47 വർഷം കഠിന തടവ്

Janayugom Webdesk
തിരുവനന്തപുരം
May 2, 2025 4:24 pm

ഭിന്നശേഷിക്കാരിയായ പതിനാറുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ ബന്ധുവായ പ്രതി രാജീവിനെ(41) തിരുവനന്തപുരം അതിവേഗ കോടതി 47 വർഷം കഠിന തടവിനും 25000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. ജഡ്ജി ആർ രേഖയാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ 8 മാസം കൂടുതൽ തടവ് അനുഭവിക്കണം.

2020 സെപ്റ്റംബർ 25ന് വീട്ടിൽ ആരുമില്ലാത്ത സമയത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയുടെ സഹോദരി പ്രതിയെ അവിടെ കിടന്ന ഒരു വടി എടുത്ത് അടിച്ച് ഓടിക്കുകയായിരുന്നു. പീഡനത്തിൽ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ ഗുരുതരമായി പരിക്കേറ്റു. ഇരുകുട്ടികളും നിലവിളിച്ചത് കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.