
വയനാട് തലപ്പുഴയില്‍ പതിനാറുകാരിയെ കൂട്ടിക്കൊണ്ടുപോയി മദ്യം നൽകി കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ തലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. മക്കിമല സ്വദേശികളായ കാപ്പിക്കുഴിയിൽ ആഷിക്ക് (25), ആറാം നമ്പർ ഉന്നതിയിലെ ജയരാജൻ (25) എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ പോക്സോ നിയമപ്രകാരവും ഭാരതീയ ന്യായ സന്‍ഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരവും കൂട്ടബലാത്സംഗത്തിന് കേസെടുത്തു.
സ്കൂളിലെത്താതിരുന്ന കുട്ടിയോട് പിന്നീട് അധ്യാപിക ചോദിച്ചപ്പോഴാണ് കാര്യങ്ങൾ പുറത്തറിയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.