
ചൗബേപൂരിൽ കൂട്ട ബലാത്സംഗത്തിന് ഇരയായ പതിനാറുകാരി പ്രസവിച്ച പെൺകുഞ്ഞ് മരിച്ചു. പൊലീസ് മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. 2024ലാണ് ഏഴ് പേർ ചേർന്ന് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. അന്ന് പിതാവിന്റെ പരാതിയിൽ പൊലീസ് രണ്ടുപേർക്കെതിരെ കേസെടുത്തിരുന്നു. മറ്റ് അഞ്ചു പേർ കൂടി തന്നെ ബലാത്സംഗം ചെയ്തതായും പെൺകുട്ടി പറഞ്ഞിരുന്നു. തിങ്കളാഴ്ച രാത്രിയോടെയാണ് പെൺകുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടത്. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും യാത്രാമദ്ധ്യേ പ്രസവിക്കുകയായിരുന്നു. ചികിത്സയ്ക്ക് ശേഷം ഇവരെ ഡിസ്ചാർജ് ചെയ്തു. അമ്മാവന്റെ വീട്ടിലെത്തിയ പെൺകുട്ടിക്ക് സുരക്ഷക്കായി പൊലീസ് മൂന്ന് വനിതാ കോൺസ്റ്റബിൾമാരെ വിന്യസിച്ചിരുന്നു. പെൺകുഞ്ഞ് പൂർണ ആരോഗ്യവതിയായിരുന്നുവെന്നും പെട്ടെന്നായിരുന്നു മരണമെന്നും ബന്ധുക്കൾ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.