
എറണാകുളം ചെല്ലാനത്ത് സ്വകാര്യ ബസിൽ നിന്ന് ചാടിയ പതിനാറുകാരൻ മരിച്ചു. ചെല്ലാനം സ്വദേശി പവൻ സുമോദാണ് മരിച്ചത്. ബസ്സിന്റെ ഡോർ തുറന്നിട്ട് വാഹനം ഓടിച്ചതിന് ഡ്രൈവർക്കെതിരെ കേസ് എടുത്തു. ആദ്യം തെറിച്ചുവീണെന്നായിരുന്നു കരുതിയത്. എന്നാൽ പതിനാറുകാരൻ ബസിൽ നിന്ന് ചാടുകയായിരുന്നുവെന്ന് ബസിനുള്ളിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് വ്യക്തമായത്. ബസിൽ നിന്ന് ചാടി കുട്ടി തലയുടെ പിൻഭാഗം ഇടിച്ചുവീഴുകയായിരുന്നു.
ഓട്ടോമേറ്റഡ് ഡോർ ആയിരുന്നു ബസിന് ഉണ്ടായിരുന്നത്. എന്നാൽ ഇത് അടക്കാതെയായിരുന്നു ബസ് യാത്ര തുടർന്നത്. ഇതിനിടെയാണ് കുട്ടി ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് പുറത്തേക്ക് ചാടിയത്. അശ്രദ്ധമായി വാതിൽ തുറന്നിട്ട് വാഹനം ഓടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ കണ്ണമാലി പൊലീസ് അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.