23 December 2024, Monday
KSFE Galaxy Chits Banner 2

Related news

October 21, 2024
October 5, 2024
August 25, 2024
June 17, 2024
May 7, 2024
April 18, 2024
April 6, 2024
March 15, 2024
January 27, 2024
January 7, 2024

ബംഗാളിൽ 17കാരനായ തൃണമൂൽ പ്രവർത്തകനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തി

Janayugom Webdesk
കൊൽക്കത്ത
July 5, 2023 4:39 pm

തൃണമൂൽ കോൺഗ്രസ് അനുഭാവിയായ 17കാരൻ കൊല്ലപ്പെട്ടു. പശ്ചിമ ബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന അക്രമസംഭവങ്ങളിലാണ് മരണം. പതിനൊന്നാം ക്ലാസുകാരനായ ഇമ്രാൻ ഹസൻ കൊല്ലപ്പെട്ടത്. നോർത്ത് 24 പർഗാനാസ് ജില്ലയിലെ ദേഗാംഗ പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. 

പ്രദേശത്ത് തൃണമൂൽ നടത്തിയ ഘോഷയാത്രയിൽ പങ്കെടുത്ത് മടങ്ങവെയാണ് ഇമ്രാന് നേരെ അക്രമികള്‍ ബോംബെറിഞ്ഞതെന്ന് ദൃക്സാക്ഷി പറയുന്നത്. തൃണമൂൽ ഘോഷയാത്ര നടക്കുന്നതിനിടെ സമീപത്തെ സ്കൂളിന് മുകളിൽ നിന്നും പ്രതികൾ ഘോഷയാത്രക്ക് നേരെ ബോംബെറിയുകയായിരുന്നു. ഇമ്രാന്‍റെ മൃതദേഹവുമായി പോകുന്നതിനിടയിലേക്കും അക്രമികൾ ബോംബെറിഞ്ഞുവെന്നും ഇതിൽ രണ്ട് പേർ കൊല്ലപ്പെട്ടുവെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം സംസ്ഥാനത്ത് നടക്കുന്ന അക്രമസംഭവങ്ങൾക്കെതിരെ അന്വേഷണം നടത്തണമെന്നും കൊല്ലപ്പെട്ടവർക്ക് നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ട് വിവിധ സംഘടനകൾ ആവശ്യപ്പെട്ടു. 

Eng­lish Summary:A 17-year-old Tri­namool activist was killed by a bomb in Bengal
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.