
ബ്രിട്ടണിൽ 20കാരിയായ ഇന്ത്യൻ വംശജ ബലാത്സംഗത്തിനിരയായി. ബ്രിട്ടണിലെ വെസ്റ്റ് മിഡ് ലാൻഡിലാണ് സംഭവം. വംശീയതയാണ് ലൈംഗിക അതിക്രമത്തിന് വഴിവെച്ചതെന്നാണ് വെസ്റ്റ് മിഡ് ലാൻഡ് പൊലീസ് പറയുന്നത്. സിസിടിവിയിൽ പതിഞ്ഞ അക്രമി എന്ന് സംശയിക്കുന്ന ആളുടെ ചിത്രം പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. പ്രതിയെ പിടികൂടാൻ പ്രദേശവാസികൾ സഹകരിക്കണമെന്ന് വെസ്റ്റ് മിഡ് ലാൻഡ് പൊലീസ് അഭ്യർഥിച്ചു.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും അക്രമിയെ അറസ്റ്റ് ചെയ്യേണ്ടത് അനിവാര്യമായ കാര്യമാണെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ റോനാൻ റ്റൈറർ അറിയിച്ചു. അന്വേഷണ സംഘം കൂടുതൽ തെളിവുകൾ ശേഖരിച്ചുവരികയാണ്. ആക്രമണം നടന്ന സമയത്ത് സംശയാസ്പദമായി പ്രദേശത്ത് ഉണ്ടായിരുന്നവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. വ്യത്യസ്ത തലത്തിലുള്ള അന്വേഷണമാണ് നടക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി.
സംഭവം നടന്ന സമയത്ത് പ്രദേശത്ത് കൂടി കടന്നുപോയ വാഹനങ്ങളുടെ ഡാഷ്കാമിൽ പ്രതിയുടെ ദൃശ്യങ്ങൾ പതിച്ചുണ്ടാകുമെന്നും അത്തരത്തിലുള്ള ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് കൈമാറണമെന്നും പൊലീസ് ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.