5 January 2026, Monday

Related news

January 3, 2026
January 3, 2026
January 1, 2026
December 31, 2025
December 30, 2025
December 29, 2025
December 27, 2025
December 26, 2025
December 25, 2025
December 25, 2025

ഇന്ത്യൻ വംശജനായ 20കാരന്‍ കാനഡയിൽ വെടിയേറ്റ് മരിച്ചു

Janayugom Webdesk
എഡ്മണ്ടൻ
December 8, 2024 6:15 pm

കാനഡയിലെ എഡ്മണ്ടനിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തിരുന്ന 20കാരനെ ഒരു സംഘം പേര്‍ വെടിവച്ചു കൊന്നു. ഇന്ത്യൻ വംശജനായ ഹർഷൻദീപ് സിങിനെയാണ് അക്രമികൾ കൊലപ്പെടുത്തിയത്. സംഭവത്തിൽ എഡ്മൻ്റൺ പൊലീസ് രണ്ടു പേരെ അറസ്റ്റ് ചെയ്തു. ഇവാൻ റെയിൻ, ജൂഡിത്ത് സോൾട്ടോക്‌സ് എന്നിവരാണ് അറസ്റ്റിലായത്. ആയുധം പൊലീസ് കണ്ടെത്തി. തിങ്കളാഴ്ച പോസ്റ്റ്‌മോർട്ടം നടത്തും.

വെള്ളിയാഴ്ച രാത്രി 12:30 ഓടെയാണ് സംഭവം. അപ്പാർട്ട്മെൻ്റ് കെട്ടിടത്തിനുള്ളിൽ വെടിവയ്പ്പുണ്ടായെന്ന വിവരം. സ്ഥലത്തെത്തിയ പൊലീസ് വെടിയേറ്റു കിടക്കുന്ന ഹർഷനെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ പ്രഥമശുശ്രൂഷ നൽകി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സംവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. മൂന്നംഗ സംഘത്തിലെ ഒരാൾ സിങിനെ തള്ളിയിടുന്നതും മറ്റൊരാൾ വെടിയുതിർക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.