22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024

പൂനെയില്‍ 21കാരി കൂട്ടബലാത്സംഗത്തിന് ഇരയായി;പ്രതികളുടെ രേഖാചിത്രം പുറത്ത് വിട്ട് പൊലീസ്

Janayugom Webdesk
പൂനെ
October 4, 2024 6:32 pm

പൂനെയില്‍ 21കാരിയെ 3 അജ്ഞാതര്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി റിപ്പോര്‍ട്ട്.ഇവരുടെ ആണ്‍സുഹൃത്തിനെ പൂനെയുടെ പ്രാന്തപ്രദേശത്തുള്ള ഒരു ഒറ്റപ്പെട്ട സ്ഥലത്തെ മരത്തില്‍ കെട്ടിയിട്ടതിന് ശേഷമാണ് യുവതിയെ പീഡിപ്പിച്ചത്.

വ്യാഴാഴ്ച രാത്രി 11 മണിയോടെ ഭോപ്‌ദേവിലെ ഘാര്‍ മേഖലയിലാണ് ഭയാനകമായ സംഭവം നടന്നത്.അടുത്ത ദിവസം തന്നെ പൊലീസ് പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും രണ്ട് പ്രതികളുടെ രേഖാ ചിത്രങ്ങള്‍ പുറത്ത് വിടുകയും ചെയ്തിട്ടുണ്ട്.

കുറ്റകൃത്യം നടന്ന പ്രദേശത്തിന്റെ അധികാരമുള്ള കോണ്ട്വാ പൊലീസ് പറയുന്നതനുസരിച്ച് പെണ്‍കുട്ടി തന്റെ പുരുഷ സുഹൃത്തുമൊത്തമാണ് ആ പ്രദേശത്തേക്ക് പോയത്.

ഇന്ന് വെളുപ്പിനെ 5 മണിക്ക് യുവതി സുഹൃത്തുമൊത്ത് മഹാരാഷ്ട്രയിലെ ഗവണ്‍മെന്റ് ആശുപത്രിയില്‍ എത്തുമ്പോഴാണ് പൊലീസ് സംഭവം അറിയുന്നതെന്ന് അഡീഷണല്‍ പൊലീസ് കമ്മീഷണര്‍ രഞ്ചന്‍ കുമാര്‍ ശര്‍മ പറഞ്ഞു.

പ്രതികളെ പിടികൂടാനായി 10 പൊലീസ് സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പ്രതികളെ കണ്ടെത്തുന്നതിനായി പൊലീസ് ഫൊറന്‍സിക് സംഘത്തെയും ഡോഗ് സ്‌ക്വാഡിനെയും കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.