23 January 2026, Friday

Related news

January 21, 2026
January 21, 2026
January 20, 2026
January 19, 2026
January 15, 2026
January 15, 2026
January 15, 2026
January 14, 2026
January 13, 2026
January 11, 2026

പ്രണയാഭ്യർത്ഥന നിരസിച്ചതിന് യുവാവിന്റെ കുത്തേറ്റ 22 കാരി ഗുരുതരാവസ്ഥയിൽ

Janayugom Webdesk
ഹൈദരാബാദ്
June 22, 2023 6:21 pm

ആ​ന്ധ്രയിലെ സൈബരാബാദിൽ പ്രണയാഭ്യർഥന നിരസിച്ച 22 കാരിയെ 27 കാര​ൻ കത്തികൊണ്ട് കുത്തി. പെൺകുട്ടി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഫുഡ് ഡെലിവറി പാർട്ണർ ആയി ജോലി ചെയ്യുന്ന കൊത്ത ഗണേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെൺകുട്ടി മറ്റൊരാളുമായി പ്രണയത്തിലാണെന്ന് സംശയിച്ചാണ് ഗണേഷ് ആക്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്.

ചൊവ്വാഴ്ച രാത്രി ഒമ്പതോടെയാണ് ആക്രമണം നടന്നത്. വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പൊലീസ് പരിക്കേറ്റ് കിടക്കുന്ന യുവതിയെ ആണ് കണ്ടത്. യുവതിയുടെ കഴുത്തിലാണ് കുത്തേറ്റത്. ഗുണ്ടൂർ സ്വദേശിയാണ് സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന യുവതി. ഹോസ്റ്റലിൽ താമസിച്ചാണ് ജോലിക്കു പോയിരുന്നത്. യുവതി അമ്മാവൻ എന്ന് വിളിക്കുന്ന ഗണേഷ് പ്രണയാഭ്യർഥന നടത്തിയിരുന്നു. എന്നാൽ യുവതി നിരസിച്ചു.

കഴിഞ്ഞ ദിവസം വൈകീട്ട് ഹോസ്റ്റലിലെത്തിയ ഗണേഷ് യുവതിയോട് സംസാരിക്കണമെന്നാവശ്യപ്പെട്ട് പുറത്തേക്ക് വിളിച്ചു. സ്കൂട്ടറിൽ കയറി പുറത്തു പോകണമെന്ന് പറഞ്ഞ ഗണേഷ് വീണ്ടും പ്രണയാഭ്യർഥന നടത്തി. എന്നാൽ യുവതി നിരസിച്ചു. തുടർന്ന് യുവതിക്ക് മറ്റൊരു ബന്ധമുണ്ടെന്ന് ഉറപ്പിച്ച ഗണേഷ് ബാഗിൽ കരുതിയ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു.

eng­lish sum­ma­ry; A 22-year-old woman is in crit­i­cal con­di­tion after being stabbed by a young man for reject­ing his love request

you may also like this video;

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.