മഹാരാഷ്ട്രയില്‍ പശുക്കടത്ത് ആരോപിച്ച് 23 കാരനെ ഗോരക്ഷകർ തല്ലിക്കൊന്നു. നാസികിലാണ് സംഭവം. കന്നുകാലി കച്ചവടം ചെയ്യുന്ന ലുക്മാൻ അൻസാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ആറ് പേരെ അറസ്റ്റ് ചെയ്തതായി പൊലിസ് പറഞ്ഞു. അറസ്റ്റിലായവർ ബജ്റംഗ് ദളിന്റെ പ്രവർത്തകരാണ്.
ആക്രമണം നടന്നത് കഴിഞ്ഞ വെള്ളിയാഴ്ചയാണെങ്കിലും ഞായറാഴ്ച മൃതദേഹം ഘടാൻ ദേവി തോട്ടിൽ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രൂരകൃത്യം പുറത്തുവരുന്നത്.
ജൂൺ എട്ടിന് അൻസാരിയും സഹായികളായ രണ്ടുപേരും ടെംബോയിൽ കന്നുകാലികളുമായി പോകുമ്പോൾ താന ജില്ലയിലെ സഹൽപൂരിൽ 15 ഓളം വരുന്ന ഗോരക്ഷകർ തടയുകയായിരുന്നു. തുടർന്ന് ടെംബോയിൽ കയറി ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി ക്രൂരമായി മർദിച്ചു. അൻസാരിയുടെ കൂടെ ഉണ്ടായിരുന്നു രണ്ടുപേർ ഓടി രക്ഷപ്പെട്ടെങ്കിലും അൻസാരിയെ മൃഗീയമായി കൊലപ്പെടുത്തുകയായിരുന്നു.
english summary;a man was beaten to death for allegedly cow smuggling in Maharashtra
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.