22 January 2026, Thursday

Related news

January 22, 2026
January 19, 2026
January 19, 2026
January 19, 2026
January 17, 2026
January 16, 2026
January 16, 2026
January 14, 2026
January 14, 2026
January 13, 2026

ഓണ്‍ലൈന്‍വഴി പരിചയപ്പെട്ട യുവതിയെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തി: 26 കാരന്‍ അറസ്റ്റില്‍

Janayugom Webdesk
ലഖ്‌നൗ
September 22, 2023 6:55 pm

ഓണ്‍ലൈന്‍വഴി പരിചയപ്പെട്ട യുവതിയെ വെടിവച്ചുകൊന്ന യുവാവ് പിടിയില്‍. ഉത്തര്‍പ്രദേശിലെ ലഖ്നൗ സ്വദേശിനി നിഷ്ത ത്രിപാഠിയാണ് കൊല്ലപ്പെട്ടത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ആദിത്യ പഥക് എന്ന 26 കാരനാണ് 23 കാരിയായ നിഷ്തയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. ലഖ്‌നൗവിലെ ചിൻഹാട്ടിലെ കോളജ് വിദ്യാർത്ഥിനി നിഷ്ത ത്രിപാഠിക്ക് വ്യാഴാഴ്ച പുലർച്ചെയാണ് വെടിയേറ്റത്. ചിൻഹട്ടിലെ ഫൈസാബാദ് റോഡിലെ ദയാൽ റസിഡൻസിയിലെ ഫ്ലാറ്റിലാണ് സംഭവം നടന്നത്.

പ്രതിയെ അറസ്റ്റ് ചെയ്തതായും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. അടുത്തിടെ ഒരു കവര്‍ച്ചാ കേസിലും ആദിത്യ പ്രതിയായിരുന്നു.
സ്വകാര്യ കോളജില്‍ ബി കോം വിദ്യാര്‍ത്ഥിനിയായിരുന്നു നിഷ്ത. നിരവധി വിദ്യാർത്ഥികൾ പങ്കെടുത്ത ഹൗസ് പാർട്ടിയിലാണ് സംഭവം നടന്നതെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട്. ഫ്ലാറ്റില്‍ നിന്ന് മദ്യക്കുപ്പികള്‍ പൊലീസ് കണ്ടെടുത്തു. എന്നാൽ ഫ്‌ളാറ്റിൽ പാർട്ടി നടന്നിരുന്നുവെന്ന റിപ്പോര്‍ട്ട് പൊലീസ് തള്ളിക്കളഞ്ഞു.
ബല്ലിയ സ്വദേശിയാണ് ആദിത്യ. ആദിത്യ വാടകയ്ക്കെടുത്ത ഫ്ലാറ്റിലാണ് കൊലപാതകം നടന്നത്. നിഷ്തയെ ആദിത്യ ഫ്ലാറ്റിലേക്ക് ക്ഷണിക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള വാക്ക് തര്‍ക്കത്തിനിടെ ആവാം ആദിത്യ നാടന്‍ തോക്ക് ഉപയോഗിച്ച് നിഷ്തയ്ക്ക് നേരെ വെടിയുതിര്‍ത്തത് എന്നാണ് പൊലീസിന്റെ നിഗമനം.

Eng­lish Sum­ma­ry: A 26-year-old man was arrest­ed after call­ing a woman he met online to his flat and killing him

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.