6 March 2026, Friday

Related news

March 6, 2026
March 5, 2026
March 5, 2026
March 2, 2026
March 1, 2026
February 28, 2026
February 28, 2026
February 28, 2026
February 27, 2026
February 25, 2026

കൊല്ലത്ത് വീടിനുള്ളിൽ 26കാരിയെ തൂ ങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Janayugom Webdesk
കൊല്ലം
July 24, 2025 6:46 pm

കൊല്ലം പൂയപ്പള്ളി റോഡുവിളയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ലിബിന (26) ആണ് മരിച്ചത്. മുറിയുടെ വാതിൽ തുറക്കാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം തൂങ്ങിയ നിലയിൽ കണ്ടെത്തി. ആത്മഹത്യയെന്നാണ് പൊലീസ് പ്രാഥമിക നി​ഗമനം. ലിബിന അവിവാഹിതയാണെന്നും വിവാഹാലോചനകൾ നടത്തിവരികയായിരുന്നെന്നും ബന്ധുക്കൾ പറയുന്നു. അതേസമയം നിലവിൽ ദുരൂഹതയില്ലെന്നും പെൺകുട്ടിക്ക് പ്രണയം ഉണ്ടായിരുന്നോ എന്നതടക്കമുള്ള വിഷയങ്ങൾ പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ പൂയപ്പള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.