
പരീശീലനത്തിനിടെ കഴുത്തിൽ ഇരുമ്പ് ദണ്ഡ് വീണ് വെയ്റ്റ് ലിഫ്റ്റിങ് താരത്തിന് ദാരുണാന്ത്യം. ജൂനിയർ ദേശീയ ഗെയിംസിൽ സ്വർണ മെഡൽ നേടിയ യാഷ്തിക ആചാര്യ (17) യാണ് മരിച്ചത്. രാജസ്ഥാനിലെ ബികാനീർ ജില്ലയിലുള്ള ജിമ്മിൽ വച്ചായിരുന്നു സംഭവം. 270 കിലോ ഭാരമുള്ള ഇരുമ്പ് റോഡ് ഉയർത്തി പരിശീലിക്കുന്നതിനിടെയായിരുന്നു അപകടം.
ഇരുമ്പ് ദണ്ഡ് ഉയർത്തുന്നതിനിടെ യാഷ്തികയുടെ കഴുത്തിലേക്ക് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന പരിശീലകനും പരിക്കേറ്റു. ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും യാഷ്തിക മരിച്ചിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. രാജസ്ഥാൻ സ്റ്റേറ്റ് സബ്-ജൂനിയർ ആൻഡ് സീനിയർ ചാമ്പ്യൻഷിപ്പിൽ യാഷ്തിക സ്വർണമെഡൽ നേടിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.