24 June 2024, Monday

Related news

May 5, 2024
December 25, 2023
November 3, 2023
March 5, 2023
January 9, 2023
November 26, 2022
November 4, 2022
September 21, 2022
August 28, 2022
July 18, 2022

എലിയുടെ കടിയേറ്റ് 40 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Janayugom Webdesk
ഹൈദരാബാദ്
December 25, 2023 11:47 am

എലിയുടെ കടിയേറ്റ് നവജാതശിശുവിന് ദാരുണാന്ത്യം. തെലങ്കാനയിലെ നാഗർകുർണൂൽ ജില്ലയിലെ നാഗനൂൽ ഗ്രാമത്തിലാണ് സംഭവം. 40 ദിവസം പ്രായമുള്ള കുഞ്ഞാണ് മൂക്കിൽ എലി കടിച്ചതിനെ തുടർന്ന് മരിച്ചത്. ഹൈദരാബാദിലെ നിലോഫർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കുഞ്ഞ് മരിച്ചത്.

തുടർച്ചയായി കടിച്ചതിനാൽ കുഞ്ഞിന് അമിത രക്തസ്രാവം ഉണ്ടായതായി റിപ്പോർട്ടുണ്ട്. ഉടൻ തന്നെ നാഗർകുർണൂൽ ജില്ലാ ആശുപത്രിയിൽ എത്തിച്ചു, ആരോഗ്യനില നിരീക്ഷിച്ച ശേഷം, മെച്ചപ്പെട്ട ചികിത്സയ്ക്കായി ഹൈദരാബാദിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഡോക്ടർമാർ മാതാപിതാക്കളോട് നിർദ്ദേശിച്ചു. ഇവിടെ ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്. 

Eng­lish Sum­ma­ry: A 40-day-old baby died after being bit­ten by a rat

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.