22 January 2026, Thursday

Related news

January 18, 2026
January 18, 2026
January 17, 2026
January 17, 2026
January 17, 2026
January 16, 2026
January 14, 2026
January 14, 2026
January 9, 2026
January 7, 2026

തൃശൂരില്‍ നാലാം ക്ലാസുകാരനെ മാലിന്യക്കുഴിയിൽ മരിച്ച നിലയില്‍ കണ്ടെത്തി

Janayugom Webdesk
തൃശൂർ
October 25, 2023 12:07 pm

തൃശൂരില്‍ വിദ്യാർത്ഥിയെ മാലിന്യക്കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടേക്കാട് കുറുവീട്ടിൽ റിജോയുടെ മകൻ 9 വയസ്സുള്ള ജോൺ പോളാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് മൂന്നുമണിയോടെ സൈക്കിളിൽ കളിക്കാൻ പോയതായിരുന്നു ജോൺ ഏറെ സമയം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിലാണ് കുന്നത്തുപീടിക സെന്ററിന് സമീപം മാലിന്യക്കുഴിയിൽ നിന്നും കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ജോൺ പോളിന്റെ വീടിന് സമീപമുള്ള പ്ലാസ്റ്റിക് റീസൈക്ലിങ് കമ്പനിയിലെ മാലിന്യങ്ങളാണ് കുഴിയിലുള്ളത്. സൈക്കിളിൽ പോകുന്നതിനിടെ മാലിന്യക്കുഴിയിലേക്ക് തെന്നി വീണതാണ് എന്നാണ് പ്രാഥമിക നിഗമനം. കൊട്ടേക്കാട് സെന്റ് മേരീസ് എൽ പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ജോൺ പോൾ.

Eng­lish Summary:A 4th grad­er was found dead in a garbage pit in Thrissur
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.