13 February 2026, Friday

Related news

February 12, 2026
February 9, 2026
February 7, 2026
February 6, 2026
February 6, 2026
February 6, 2026
February 6, 2026
February 6, 2026
February 5, 2026
February 4, 2026

നിലമ്പൂരില്‍ 53കാരന് സൂര്യാഘാതമേറ്റു

Janayugom Webdesk
മലപ്പുറം
May 11, 2024 4:29 pm

മലപ്പുറം നിലമ്പൂരില്‍ 53കാരന് സൂര്യാഘാതമേറ്റു. നിലമ്പൂര്‍ മയ്യംന്താനി സ്വദേശി പുതിയപറമ്പന്‍ സുരേഷിനാണ് സൂര്യാഘാതമേറ്റത്. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. കഴിഞ്ഞ ദിവസം മമ്പാട് നിന്നു നിലമ്പൂരിലേക്ക് വരുമ്പോഴാണ് സംഭവം.

കൈകള്‍ക്കും വയറിനുമാണ് പൊള്ളലേറ്റത്. കൈകളിലും വയറിലും കുമിളകള്‍ പൊങ്ങി. കൈയിക്ക് ചെറിയതോതില്‍ പൊള്ളലേറ്റതായി തോന്നിയിരുന്നു, വീട്ടിലെത്തി തണുത്ത വെള്ളത്തില്‍ കഴുകിയപ്പോള്‍ നീറ്റല്‍ അനുഭവപ്പെട്ടത്. പീന്നീടാണ് പൊള്ളലേറ്റിടത്ത് കുമിള്‍ വന്ന് തുടങ്ങി. ശരീരമാസകലം വേദനയുമുണ്ട്. സുരേഷ് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.

Eng­lish Summary:A 53-year-old man suf­fered sun­burn in Nilambur
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.