
12 വയസ്സുകാരിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന കേസിൽ 54‑കാരനെ പെരുനാട് പൊലീസ് അറസ്റ്റ് ചെയ്തു. മലയാലപ്പുഴ ചെങ്ങറ പ്രമോദ് ഭവനിൽ വിനോദ് ആണ് അറസ്റ്റിലായത്.2023‑ലാണ് സംഭവം. ഫിജിക്കാർട്ട് വഴി സാധനങ്ങൾ വിൽക്കാൻ എത്തിയ പ്രതി വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് ഹാളിൽ കയറി കുട്ടിയോട് ലൈംഗിക അതിക്രമം കാട്ടുകയായിരുന്നുവെന്നാണ് കേസ്. സിഡബ്ള്യു സി കൗൺസിലിങ്ങിൽ കുട്ടി നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പൊലീസ് മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്ന് ഇയാൾ ഒളിവിൽ പോയിരുന്നു.
പെരുനാട് പൊലീസ് ഇൻസ്‌പെക്ടർ ജി വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എസ്‌ഐ കുരുവിള സക്കറിയ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സുകേഷ് വിജേഷ്, സിവിൽ പൊലീസ് ഓഫീസർ രാം പ്രകാശ് എന്നിവരുൾപ്പെട്ട അന്വേഷണ സംഘം ചെങ്ങറയിൽനിന്നാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.