23 January 2026, Friday

Related news

January 21, 2026
January 20, 2026
January 20, 2026
January 16, 2026
January 13, 2026
January 10, 2026
January 9, 2026
January 8, 2026
January 8, 2026
January 8, 2026

ഭാര്യയെ കഴുത്ത് ഞെരിച്ച് കൊ ലപ്പെടുത്തിയ ശേഷം 56 കാരന്‍ ആത്മഹ ത്യ ചെയ്തു

Janayugom Webdesk
മുംബൈ
August 4, 2024 4:56 pm

മുംബൈ ഗോരേഗാവ് ഹൗസിംഗ് സൊസൈറ്റിയിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കിഷോർ പെഡ്‌നേക്കറിനെ (56) ടോപ്പിവാല കോഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റിയുടെ കോമ്പൗണ്ടിലെ ചെടിച്ചെടികൾക്ക് സമീപവും ഭാര്യ രാജശ്രീ പെഡ്‌നേക്കറിനെ (54) മൂന്നാം നിലയിലെ ഫ്‌ളാറ്റിൽ മരിച്ചനിലയിലും കണ്ടെത്തിയത്. രാജശ്രീയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കിഷോർ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയതാകാമെന്നാണ് പൊലിസ് നിഗമനം. കിഷോര്‍ വീണപ്പോള്‍ മരക്കൊമ്പുകൾ പൊട്ടി വീണതായും പൊലീസ് കണ്ടെത്തി. അതേസമയം മരണത്തിന്‍റെ കൃത്യമായ കാരണം വ്യക്തമാക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾക്കായി കാത്തിരിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

വസായ്-വിരാർ ഭാഗങ്ങളിൽ ഫിറ്റ്‌നസ് ഉൽപ്പന്നങ്ങളുടെ വിൽപ്നയാണ് കിഷോറിന്. മാനസികാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്ന കിഷോർ ഇതിനായി മരുന്ന് കഴിച്ചു വരികയായിരുന്നു. രാജശ്രീ മലാഡിൽ ഫിസിയോതെറാപ്പിസ്റ്റായി ജോലി ചെയ്തു വരികയും ആയിരുന്നു. മകൻ ഡൽഹിയിൽ താമസിക്കുകയാണ്.

Eng­lish Sum­ma­ry: A 56-year-old man com­mit­ted sui­cide after stran­gling his wife
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.