5 March 2026, Thursday

Related news

March 2, 2026
March 1, 2026
February 28, 2026
February 28, 2026
February 28, 2026
February 27, 2026
February 26, 2026
February 25, 2026
February 24, 2026
February 20, 2026

വളര്‍ത്തുനായയെ പേര് വിളിക്കാതെ ‘പട്ടി‘യെന്ന് വിളിച്ചു; 62കാരനെ കുത്തിക്കൊന്നു

Janayugom Webdesk
ചെന്നൈ
January 22, 2023 9:12 am

വളര്‍ത്തുനായയെ പട്ടിയെന്ന് വിളിച്ചതിന് അയല്‍ക്കാരനെ കുത്തിക്കൊന്നു. തമിഴ്നാട് ഡിണ്ടിഗലിലാണ് നായയെ പേര് വിളിക്കാതിരുന്നതിന് കൊലപാതം നടന്നത്. ഉലഗംപട്ടിയാര്‍കോട്ടം സ്വദേശി രായപ്പനാണ് കൊല്ലപ്പെട്ടത്.

62 വയസ്സുകാരനെ അയല്‍ക്കാര്‍ ക്രൂരമായി കുത്തിക്കൊല്ലുകയായിരുന്നു. സംഭവത്തില്‍ നിര്‍മല ഫാത്തിമ റാണി, മക്കളായ ഡാനിയല്‍, വിന്‍സെന്റ് എന്നിവര്‍ അറസ്റ്റിലായി. വളര്‍ത്തുനായ രായപ്പന്റെ വീട്ടുകാരെ ആക്രമിക്കുന്നത് സ്ഥിരമായിരുന്നു.

ഇതിന്റെ പേരില്‍ ഇരുവീട്ടുകാരും തമ്മില്‍ വഴക്കിട്ടിരുന്നു. വെള്ളിയാഴ്ച വൈകിട്ട് വീട്ടിലേക്കു പോകുകയായിരുന്ന രായപ്പന്‍, നായ കടിക്കാന്‍ വന്നാല്‍ അടിക്കാന്‍ കയ്യില്‍ വടി എടുക്കണമെന്നു പേരക്കുട്ടി കെല്‍വിനോടു പറഞ്ഞിരുന്നു. ഇതുകേട്ട നിര്‍മലയുടെ മക്കള്‍ രായപ്പനെ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം.

Eng­lish Summary:A 62-year-old man was stabbed to death for call­ing dog
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.