23 January 2026, Friday

Related news

January 23, 2026
January 21, 2026
January 21, 2026
January 20, 2026
January 19, 2026
January 16, 2026
January 15, 2026
January 15, 2026
January 15, 2026
January 14, 2026

65 കാരനെ 43കാരിയായ സ്ത്രീ രാത്രി വീട്ടിലേക്ക് വിളിച്ചു വരുത്തി ഹണി ട്രാപ്പിൽ കുടുക്കി

Janayugom Webdesk
May 25, 2023 2:42 pm

65 കാരനെ 43കാരിയായ സ്ത്രീ രാത്രി 11 മണിക്ക് വീട്ടിലേക്ക് വിളിച്ചു വരുത്തി ഹണി ട്രാപ്പിൽ കുടുക്കി രണ്ട് ലക്ഷം കൈക്കലാക്കി എന്ന് പരാതി. പെരിന്തൽമണ്ണ ആലിപ്പറമ്പിലാണ് സംഭവം. പെരിന്തൽമണ്ണ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. 43 കാരിയായ സ്ത്രീ അവരുടെ ഫോണിൽ നിന്ന് കഴിഞ്ഞ മാർച്ച് 18‑ന് രാത്രി വീട്ടിലേക്ക് വിളിച്ചു വരുത്തുകയും മുറ്റത്ത് എത്തിയപ്പോൾ 5 പുരുഷന്മാർ ചേർന്ന് മൊബൈലിൽ വീഡിയോ എടുക്കുകയും, സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.
സംഘം ഭീഷണിപ്പെടുത്തിയത് പ്രകാരം മാർച്ച് 20ന് ഇവര്‍ക്ക് രണ്ട് ലക്ഷം രൂപ നൽകിയെന്നാണ് പരാതിക്കാരൻ ആരോപിക്കുന്നത്. അതേസമയം കൊച്ചിയിൽ ഡോക്ടറെ ഹണി ട്രാപ്പിൽ പെടുത്താൻ ശ്രമിച്ച യുവതിയും സുഹൃത്തും അറസ്റ്റിലായിരുന്നു. ഗൂഡല്ലൂർ സ്വദേശി നസീമ ബി, ഇടുക്കി സ്വദേശി മുഹമ്മദ്‌ അമീൻ എന്നിവരാണ് പിടിയിലായത്. ഡോക്ടറുടെ കയ്യിൽ നിന്ന് അഞ്ചു ലക്ഷത്തിലേറെ രൂപ ഇവർ തട്ടിയെടുത്തിരുന്നു.
eng­lish sum­ma­ry; A 65-year-old man was called home at night by a 43-year-old woman and trapped in a hon­ey trap

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.