30 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

April 17, 2025
April 10, 2025
April 10, 2025
April 10, 2025
April 6, 2025
April 3, 2025
April 1, 2025
March 27, 2025
March 25, 2025
March 16, 2025

പൊങ്കാലയിടാൻ എത്തിയ 65കാരിയുടെ മാല പൊട്ടിച്ചു; പിന്നില്‍ സെറ്റുസാരി ധരിച്ചെത്തിയ ഉത്തരേന്ത്യൻ മോഷണ സംഘം

Janayugom Webdesk
ശംഖുമുഖം
March 12, 2025 6:05 pm

പൊങ്കാല ഇടാനെത്തിയ വയോധികയുടെ സ്വർണ മാല പൊട്ടിച്ച മൂന്നുപേര്‍ അറസ്റ്റില്‍. റോഷിനി(20), മല്ലിക(62), മഞ്ജുള (40) എന്നിവരെയാണ് പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ ഉത്തരേന്ത്യൻ മോഷണ സംഘത്തിലെ അംഗങ്ങളെന്ന് പൊലീസ്. ശംഖുംമുഖത്തെ ഉജ്ജയിനി മഹാകാളി ദേവീ ക്ഷേത്രത്തിലെത്തിയ വർക്കല സ്വദേശിയായ രാധാമണിയുടെ (65) കഴുത്തിൽ കിടന്ന രണ്ടു പവനോളം തൂക്കം വരുന്ന മാലയാണ് ഇവര്‍ മോഷ്ടിക്കാന്‍ ശ്രമിച്ചത്.

പൊങ്കാലയുടെ ഭാഗമായി ക്ഷേത്രത്തിലേക്ക് എത്തിയ രാധാമണി തൊഴുതുനിൽക്കുമ്പോൾ പിന്നിൽനിന്ന സ്ത്രീ മാല പൊട്ടിച്ചെടുക്കാൻ
ശ്രമിക്കുകയായിരുന്നു. ബഹളം വച്ചതോടെ ഇവര്‍ രാധാമണിയെ ആക്രമിക്കുകയായിരുന്നു. ഇതുകണ്ട സമീപത്തുനിന്നവർ ബഹളം വച്ച്
ആളെക്കൂട്ടിയപ്പോൾ മാല പൊട്ടിച്ചെടുത്ത സ്ത്രീയും ഒപ്പമുണ്ടായിരുന്ന രണ്ടുപേരും ക്ഷേത്രത്തിനു പുറത്തേക്കോടിരക്ഷപ്പെടാന്‍ ശ്രമിച്ചു.
പിന്നാലെ ക്ഷേത്രത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെത്തി പ്രതികളെ പിടികൂടുകയായിരുന്നു. പൊട്ടിച്ചെടുത്ത മാലയും കണ്ടെടുത്തു.

ദില്ലി സ്വദേശിനികളെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഇവരിൽ നിന്നും ഇത് സ്ഥിരീകരിക്കുന്ന തരത്തിലുള്ള വിവരങ്ങളൊന്നും ലഭ്യമായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ആറ്റുകാൽ പൊങ്കാലയുടെ സാഹചര്യത്തിൽ അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ഇത്തരം മോഷണ സംഘങ്ങളെ സൂക്ഷിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.