26 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 24, 2025
April 9, 2025
April 7, 2025
April 3, 2025
March 19, 2025
March 15, 2025
February 15, 2025
February 12, 2025
January 30, 2025
January 16, 2025

വാലുമായി പെണ്‍കുഞ്ഞ് ജനിച്ചു; അമ്പരന്ന് ഡോക്ടര്‍മാര്‍

Janayugom Webdesk
February 17, 2023 11:57 am

നീണ്ട വാലോടുകൂടി ജനിച്ച കുഞ്ഞാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയം. ആറ് സെന്റിമീറ്റര്‍ നീളമുള്ള വാലുമായി ജനിച്ച പെണ്‍കുഞ്ഞാണ് മെക്സിക്കോയില്‍ ഡോക്ടര്‍മാരെ പോലും അമ്പരിപ്പിച്ചത്. സി- സെഷന്‍ ഡെലിവറിയിലൂടെ ജന്മം നല്‍കിയ കുഞ്ഞിനാണ് വാല്‍ കണ്ടെത്തിയത്. തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ വാല്‍ നീക്കം ചെയ്യുകയായിരുന്നു. 

കുഞ്ഞിന് മറ്റ് തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കുട്ടിയും അമ്മയും സുഖമായിരിക്കുന്നു എന്നാണ് അശുപത്രി അധിക്യതർ അറിയിച്ചു. കുഞ്ഞിന്റെ വാലിന്റെ നീളം 5.7 സെന്റിമീറ്ററും വ്യാസം 3.5 മില്ലീമീറ്ററുമാണ്. മറ്റ് എന്തെങ്കിലും അണുബാധയോ റേഡിയേഷനോ കുഞ്ഞിന് ബാധിച്ചതിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നില്ല. മാതാപിതാക്കൾ രണ്ടുപേരും ആരോഗ്യവാന്മാരായിരുന്നു.

ഞരമ്പുകളും വാലിലുണ്ടായിരുന്നു. വാലിൽ സൂചി കുത്തുമ്പോൾ കുട്ടി കരഞ്ഞിരുന്നതായും ഡോക്ടർമാർ പറയുന്നു. അതേസമയം താഴത്തെ മുതുകിലെ എക്‌സ്-റേയിൽ എല്ലുകളോ മറ്റ് അസ്വാഭാവികതകളോ ഇല്ലെന്ന് കണ്ടെത്തി. വാൽ ശരീരത്തിന്റെ ഉപയോഗശൂന്യമായ ഒരു ഭാഗമാണ് എന്നാണ് ഡോക്ടർമാർ പറയുന്നത്. തലച്ചോറും സുഷുമ്‌നാ നാഡിയും ഉൾപ്പെടെയുള്ള മറ്റ് അവയവങ്ങളും ഡോക്ടർമാർ പരിശോധിച്ചു.

കുഞ്ഞ് ജനിച്ച് രണ്ട് മാസം കഴിഞ്ഞ് വീണ്ടും പരിശോധിച്ചപ്പോൾ വാൽ അതിവേഗം വളര്‍ന്നിരുന്നു. ഇതേത്തുടർന്നാണ് വാൽ നീക്കം ചെയ്തത്. ഒപ്പം തന്നെ ശരീരത്തിന്റെ പിൻഭാഗം പ്ലാസ്റ്റിക് സർജറിയിലൂടെ ശരിയാക്കാനും ഡോക്ടർമാർ തീരുമാനിച്ചു. പീഡിയാട്രിക് സർജറി ജേണലിൽ ഈ അപൂർവ്വ കേസിനെക്കുറിച്ചുള്ള വിവരങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. 

ഇതാദ്യമല്ല വാലുമായി കുഞ്ഞുങ്ങൾ ജനിക്കുന്നത് റിപ്പാർട്ട് ചെയ്യുന്നത്. 2020 ൽ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ അവലോകനത്തിൽ ഫ്രഞ്ച്, ഇറ്റാലിയൻ, ഇംഗ്ലീഷ്, ജർമ്മൻ, ജാപ്പനീസ് കേസ് റിപ്പോർട്ടുകളിൽ 2017 വരെ 195 കേസുകൾ ഇങ്ങനെയുണ്ടായിട്ടുണ്ട് എന്നാണ് വ്യക്തമാക്കുന്നത്. 

Eng­lish Summary;A baby girl was born with a tail; The doc­tors were surprised
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.