കുത്തേറ്റ് ചികിത്സയിലായിരുന്ന ബാര്‍ ജീവനക്കാരന്‍ മരിച്ചു. കരുനാഗപ്പള്ളി സ്വദേശിയും,കായംകുളം ബസ് സ്റ്റാന്‍റിന് സമീപത്തെ ബാറിലെ സുരക്ഷാ ജീവനക്കാരനുമായ പ്രകാശന്‍ ആണ് മരിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് ആറരയോടെയാണ് പ്രകാശിന് നേരെ ആക്രമണമുണ്ടായത്. സംഭവത്തില്‍ പ്രതിയായ ഐക്യജംഗ്ഷന്‍സ്വദേശി ഷാജഹാനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ പ്രകാശനെ ആദ്യം കായംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് മരിച്ചത്. അതേസമയം, പ്രതി ഷാജഹാന്‍ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ മാനസികവിഭ്രാന്തി പ്രകടിപ്പിക്കുന്നതായാണ് പോലീസ് പറയുന്നത്. മാനസികവിഭ്രാന്തി കാണിക്കുന്നതിനാല്‍ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊല്ലപ്പെട്ട പ്രകാശന്‍ വിമുക്തഭടനാണ്.
English Summary:
A bar employee died after being stabbed in Kayamkulam
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.