
ഹരിയാനയില്‍ പരിശീലനത്തിനിടെ ബാസ്കറ്റ്ബോൾ പോള്‍ നെഞ്ചിൽ വീണ് ദേശീയ ബാസ്കറ്റ്ബോൾ താരത്തിന് ദാരുണാന്ത്യം. 16 വയസുകാരനായ ഹാര്‍ദിക് രതി ആണ് മരിച്ചത്. റോത്തക്കിലെ ലഖാൻ മജ്രയിലെ കോർട്ടിൽ ഇന്നലെ പരിശീലനം നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. സുഹൃത്തുക്കൾ സഹായിക്കാൻ ഓടിയെത്തിയെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
കോർട്ടിൽ ഒറ്റയ്ക്ക് പരിശീലനം നടത്തിയ ഹാർദിക് ചാടി ബാസ്ക്ക്റ്റിന്‍റെ റിമ്മില്‍ മുറുകെ പിടിക്കുകയും പിന്നാലെ പോള്‍ ഒന്നാകെ ഹാര്‍ദികിന് മുകളിലേക്ക് മറിയുന്നതും ദൃശ്യങ്ങലില്‍ കാണാം. ഹാര്‍ദികിന്‍റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബത്തിന് കൈമാറിയതായി പൊലീസ് പറഞ്ഞു. ദേശീയ ടീമില്‍ കളിച്ചുകൊണ്ടിരുന്ന ഹാര്‍ദിക് അടുത്തിടെയാണ് വീടിനടുത്തുള്ള പരിശീലന ക്യാമ്പിൽ തിരിച്ചെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.