30 September 2024, Monday
KSFE Galaxy Chits Banner 2

തിരുവനന്തപുരത്ത് വെള്ളനാട് കിണറ്റില്‍ കരടി വീണു; മയക്കുവെടിവച്ചു

Janayugom Webdesk
തിരുവനന്തപുരം
April 20, 2023 9:21 am

തിരുവനന്തപുരം വെള്ളനാട് കരടി കിണറ്റില്‍ വീണ കരടിയെ മയക്കുവെടിവച്ചു. കണ്ണമ്പള്ളി സ്വദേശി അരുണിന്റെ വീട്ടിലെ കിണറ്റിലാണ് കരടി വീണത്. ഇന്നലെ രാത്രി പന്ത്രണ്ടരയോടെ കോഴിയെ പിടിക്കാനെത്തിയ കരടിയാണ് കിണറ്റില്‍ വീണത്. സമീപത്തുള്ള വനത്തില്‍ നിന്നാണ് കരടി എത്തിയതെന്നാണ് വിവരം. അരുണിന്റെ അയല്‍വാസിയുടെ വീട്ടിലെ രണ്ട് കോഴികളെ കരടി പിടികൂടി. മൂന്നാമത്തെ കോഴിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ കോഴി പറന്ന് കിണറ്റിന് സമീപത്തെത്തി. ഇതിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ കരടി കിണറ്റില്‍ വീഴുകയായിരുന്നു. ശബ്ദം കേട്ട് അരുണ്‍ വന്ന് നോക്കുമ്പോഴാണ് കിണറ്റില്‍ കരടിയെ കണ്ടത്. വനം വകുപ്പിനെ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് സംഘം എത്തി രക്ഷിക്കാനുള്ള ശ്രമം പാളിയിരുന്നു

Eng­lish Sum­ma­ry: A bear fell into the Well of Vel­lanadu in Thiruvananthapuram

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.