16 February 2026, Monday

Related news

February 16, 2026
February 16, 2026
February 15, 2026
February 14, 2026
February 14, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026

മരം മുറിക്കാനായ് കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികന് മരണം

Janayugom Webdesk
തിരുവല്ല
November 24, 2024 6:56 pm

തിരുവല്ല മുത്തൂരില്‍ മരം മുറിയ്ക്കാനായി റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം. തകഴി സ്വദേശി സെയ്ദ് (32) ആണ് മരിച്ചത്.

ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന സെയ്ദ് കയര്‍ കഴുത്തില്‍ കുരുങ്ങിയതോടെ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.മരം മുറിയ്ക്കുന്നതിനായി റോഡിലേക്ക് വരുന്ന വാഹനങ്ങള്‍ തടയാനാണ് കയര്‍ കെട്ടിയത്. ഇത് കാണാതെ പോയതാണ് അപകട കാരണം. റോഡിലേക്ക് തെറിച്ചു വീണ സെയ്ദ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഭാര്യയ്ക്കും മക്കള്‍ക്കും പരിക്കേറ്റു. 

മുത്തൂര്‍ സ്‌കൂളിനടുത്ത് രാവിലെയാണ് റോഡിന് കുറുകെ കയര്‍ കെട്ടിയത്. എന്നാല്‍ വാഹനം തടയാന്‍ ആരുമുണ്ടായിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഇത് കാരണം പലരും കയര്‍ ഉയര്‍ത്തി മുന്നോട്ട് പോയി. സംഭവം അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.