11 February 2026, Wednesday

Related news

February 6, 2026
January 3, 2026
December 22, 2025
December 5, 2025
October 25, 2025
October 10, 2025
October 10, 2025
October 9, 2025
October 8, 2025
October 6, 2025

ദേശീയ പാതയിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

Janayugom Webdesk
കൊടുങ്ങല്ലൂർ
October 13, 2024 6:05 pm

നിർമ്മാണ പ്രവർത്തികൾ നടന്നു വരുന്ന കൊടുങ്ങല്ലൂർ ബൈപാസിലെ വെള്ളം നിറഞ്ഞ കുഴിയിൽ വീണ് ബൈക്ക് യാത്രികൻ മരിച്ചു. അഴിക്കോട് ജെട്ടിക്ക് സമീപം താമസിക്കുന്ന കുരിശിങ്കൽ ജോർജ്ജിൻ്റെ മകൻ നിഖിൽ (24) ആണ് മരണമടഞ്ഞത്. ശനിയാഴ്ച രാത്രി ഒൻപത് മണിയോടെ ഗൗരിശങ്കർ സിഗ്നലിന് തെക്കുവശമായിരുന്നു അപകടം. ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി ബൈപാസിലെ കാന നിർമ്മാണത്തിനായി കുഴിച്ച കുഴിയിലാണ് ഇയാൾ വീണത്. 

വെള്ളം നിറഞ്ഞു നിന്നിരുന്നതിനാൽ കുഴിയിൽ നിന്നും രക്ഷപ്പെടാൻ കഴിഞ്ഞില്ലെന്ന് കരുതുന്നു. റോഡ് നിർമ്മാണ തൊഴിലാളികളാണ് അപകടം ആദ്യം അറിഞ്ഞത്. ഉടൻ തന്നെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചിരുന്നു. പൊലീസ് ഇൻക്വസ്റ്റിനും പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കാരം നടത്തി. അമ്മ :ഡാലി. സഹോദരി :നീന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.