22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024
December 2, 2024

ഹിജാബ് ധരിച്ചെത്തിയ വനിതാ ഡോക്ടര്‍ക്ക് നേരെ ബിജെപി പ്രവര്‍ത്തകന്‍റെ അസഭ്യവാക്കുകള്‍

Janayugom Webdesk
May 26, 2023 4:07 pm

സര്‍ക്കാര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ഹിജാബ് ധരിച്ചെത്തിയ വനിതാ ഡോക്ടര്‍ക്ക് നേരെ അസഭ്യ വര്‍ഷം.രാത്രി ഡ്യൂട്ടിക്കായി ഹിജാബ് ധരിച്ചെത്തിയ വനിത ഡോക്ടരെ ബിജെപി പ്രവര്‍ത്തകനാണ് അധിക്ഷേപിച്ചത്. തമിഴ് നാട്ടിലെ നാഗപട്ടണത്തെ തിരുപ്പുണ്ടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് സംഭവം.

ഹിജാബ് ധിരിച്ചതിന്‍റെ പേരില്‍ ബിജെപി പ്രവര്‍ത്തകനായഭുവനേശ്വര്‍ റാം ഡോക്ടറോഡ് തട്ടിക്കയറുകയായിരുന്നു. ഹിജാബും, ബുര്‍ഖയും എന്തിന് ധരിച്ചു. യൂണിഫോം എവിടെ എന്നതടക്കമുള്ള ചോദ്യങ്ങള്‍ ഇയാള്‍ ഡോക്ടറോട് ചോദിക്കുന്നുണ്ട്. ഇതിന് ശേഷമായിരുന്നു അസഭ്യവര്‍ഷം .

വനിതാ ഡോക്ടറെ അധിക്ഷേപിക്കുന്ന വീഡിയോപുറത്തുവന്നിട്ടുണ്ട്.നെഞ്ചുവേദനയെ തുടർന്ന് അയൽവാസിയെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കൊണ്ടുവന്നതായിരുന്നു ഭുവനേശ്വർ റാം.വനിതാ ഡോക്ടറുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ റാം ഒളിവിലാണ്. ഇയാൾക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്.

Eng­lish Summary:
A BJP work­er ver­bal­ly abus­es a female doc­tor wear­ing a hijab

You may also like this video:

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.