5 March 2026, Thursday

അതെ നാണയത്തിൽ തിരിച്ചടി; അമേരിക്കൻ എണ്ണ കപ്പൽ തകർത്ത് ഇറാൻ

Janayugom Webdesk
ടെഹ്റാൻ
March 5, 2026 7:33 pm

ഇറാന്റെ യുദ്ധക്കപ്പലായ ദേനയെ യുഎസ് അന്തർവാഹിനി ആക്രമിച്ചതിനു പിന്നാലെ, പേർഷ്യൻ ഗൾഫിന്റെ വടക്കൻ മേഖലയിൽ അമേരിക്കൻ എണ്ണക്കപ്പൽ ആക്രമിച്ച് ഇറാന്റെ തിരിച്ചടി. ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡ് ആണ് അമേരിക്കൻ കപ്പൽ തകർത്തതായി അവകാശപ്പെട്ടത്. കഴിഞ്ഞ ദിവസം ഇന്ത്യൻ മഹാസമുദ്രത്തിൽ ശ്രീലങ്കയുടെ തെക്കൻ തീരത്തിനു സമീപം ഇറാൻ യുദ്ധക്കപ്പൽ തകർത്തെന്ന് യുഎസ് അവകാശപ്പെട്ടിരുന്നു. കപ്പലിലെ 87 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.