
പുനലൂർ ആളുകേറാമലയിൽ റബ്ബര്‍ തോട്ടത്തില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ മൃതദേഹം ട്രാൻസ്ജെൻഡറാണെന്ന് സംശയം. കൊല്ലപ്പെട്ടയാളെ തിരിച്ചറിയാനുള്ള ശ്രമം ഊർജിതമാക്കി പൊലീസ്. ഡിഎൻഎ പരിശോധനയ്ക്ക് സാമ്പിളുകൾ ശേഖരിച്ചു. റേഞ്ച് ഡിഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കണ്ടെത്തുമ്പോള്‍ മൃദേഹത്തിന് ഒരാഴ്ചയിലധികം പഴക്കമുണ്ടായിരുന്നു. അഴുകിയ നിലയിലായിരുന്നു.
പ്രാദേശിക ബന്ധമുള്ള പൊലീസുകാരുടെ സഹായവും അന്വേഷണ സംഘം തേടിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളിലുള്ള ചില ദ്യശ്യങ്ങൾ സൂക്ഷ്മ പരിശോധന നടത്തും. കന്നാസ് വാങ്ങി പോകുന്നയാളുടെ സിസിടിവിയിൽ ദൃശ്യം ലഭിച്ചിരുന്നു. ദൃശ്യത്തിലുള്ളയാൽ കൊലപാതകത്തിൽ പങ്കെടുത്തിട്ടുണ്ടൊയെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. കൊല നടന്നയിടത്ത് കന്നാസ് കണ്ടെത്തിയിരുന്നു. കൊല്ലപ്പെട്ടയാളെ തിരിച്ചറിയുക എന്നതാണ് പ്രഥമ ദൗത്യമെന്ന് അന്വേഷണ സംഘം പറഞ്ഞു.
കഴിഞ്ഞ മാസം 23നാണ് പുനലൂരിൽ ജീർണിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. കൈകാലുകള്‍ ചങ്ങലയിൽ പൂട്ടി മരത്തിൽ ബന്ധിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്തുനിന്നും കത്രിക, കന്നാസ് എന്നിവ കണ്ടെത്തിയിരുന്നു. മരിച്ചയാളെ ഇനിയും തിരിച്ചറിയാന്‍ സാധിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.