2 June 2024, Sunday

Related news

June 1, 2024
May 31, 2024
May 30, 2024
May 28, 2024
May 25, 2024
May 18, 2024
May 18, 2024
May 18, 2024
May 18, 2024
May 16, 2024

ഭാര്യയ്ക്ക് വേണ്ടി വിമാനത്തില്‍ ബോംബുണ്ടെന്ന് ഭീഷണി സന്ദേശം നല്‍കി; ഭര്‍ത്താവ് അറസ്റ്റ്

Janayugom Webdesk
ന്യൂഡല്‍ഹി
March 7, 2024 3:27 pm

ഭാര്യ വിമാനത്താവളത്തില്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്ന് വിമാനത്തില്‍ ബോംബുണ്ടെന്ന് ഭീഷണി സന്ദേശം നല്‍കിയ ഭര്‍ത്താവ് അറസ്റ്റില്‍. ബംഗളൂരു സ്വദേശിയായ ഇയാള്‍ ആകാശ് എയര്‍ലൈന്‍സില്‍ വ്യാജ സന്ദേശം അയച്ചതിനെ തുടര്‍ന്ന് മുംബൈ പൊലീസാണ് പിടികൂടിയത്. ഫെബ്രുവരി 24 ന് വൈകുന്നേരം മലാഡിലെ എയര്‍ലൈനിന്റെ കോള്‍ സെന്ററിലേക്കാണ് ഭീഷണി കോള്‍ ലഭിച്ചത്. വൈകുന്നേരം 06.40ന് മുംബൈയില്‍ നിന്ന് ബംഗളൂരിലേക്ക് പോകുന്ന ഫ്‌ലൈറ്റ് നമ്പര്‍ ക്യുപി 1376 വിമാനത്തില്‍ ബോംബുണ്ടെന്നായിരുന്നു സന്ദേശം.

ഈ സമയം 167 യാത്രക്കാരുമായി വിമാനം മുംബൈയില്‍ നിന്ന് പുറപ്പെടാന്‍ നില്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ വിമാനത്തിന്റെ ക്യാപ്റ്റനും പൊലീസിനും ഉള്‍പ്പെടെ എല്ലാ അധികാരികളെയും എയര്‍ലൈന്‍ അധികൃതര്‍ വിവരം അറിയിച്ചു. ക്യാപ്റ്റന്‍ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ (എടിസി) വിവരം അറിയിച്ചതിനെ തുടര്‍ന്ന് ലോക്കല്‍ ക്രൈംബ്രാഞ്ച്, തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്), ബോംബ് സ്‌ക്വാഡ് എന്നിവയിലെ ഉദ്യോഗസ്ഥരോടൊപ്പം എയര്‍പോര്‍ട്ട് പൊലീസും സംഭവസ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു.

Eng­lish Summary:A bomb threat was sent to his wife; Hus­band arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.