6 December 2025, Saturday

Related news

November 20, 2025
November 11, 2025
November 9, 2025
November 4, 2025
November 4, 2025
October 31, 2025
October 30, 2025
September 26, 2025
September 25, 2025
September 22, 2025

പ്രവാസ ജീവിതത്തിന് ബ്രേക്ക്; റോയി തോമസ് സിനിമയിലെ തിരക്കിലാണ്

പി ആർ സുമേരൻ
തിരുവനന്തപുരം
July 19, 2025 7:17 pm

ഹിറ്റു ചിത്രങ്ങളില്‍ ഇടം തേടി മലയാളസിനിമയില്‍ ശ്രദ്ധേയനാവുകയാണ് പ്രവാസി മലയാളി റോയി തോമസ്. രേഖാചിത്രം, മഹാറാണി, മുംബൈ ടാക്കീസ്, ഓട്ടംതുള്ളല്‍ തുടങ്ങി ഒട്ടേറെ സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു തിളങ്ങുകയാണ് റോയി തോമസ്. ചെറിയ വേഷങ്ങളാണെങ്കില്‍ പോലും മലയാളത്തിലെ ഒട്ടുമിക്ക ചിത്രങ്ങളിലും അഭിനയിക്കാന്‍ റോയി തോമസിന് അവസരം ലഭിച്ചിട്ടുണ്ട്. കുട്ടിക്കാലം മുതലേ നാടകത്തോടും, സിനിമയോടുമുള്ള പാഷനാണ് റോയിയെ സിനിമയിലേക്ക് എത്തിച്ചത്. ആലുവ കൊടികുത്തിമല സ്വദേശിയായ റോയി 2016 മുതല്‍ സിനിമയിലുണ്ട്. ഇതിനിടെ ജോലിയുടെ ഭാഗമായി ഓസ്ട്രേലിയയിലേക്ക് പോയി. അവിടെ അദ്ദേഹം നേഴ്സായി പ്രവര്‍ത്തിച്ചുവരുകയാണ്.

ഓസ്ട്രേലിയയില്‍ സ്ഥിരതാമസമായ റോയി അവിടത്തെ പൗരത്വവും സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ സിനിമയില്‍ തിരക്കായതോടെ ഓസ്ട്രേലിയന്‍ ജീവിതത്തിന് ബ്രേക്ക് നല്‍കി അദ്ദേഹം സിനിമയില്‍ സജീവമായിരിക്കുകയാണ്. സിനിമയോടുളള പാഷനാണ് തന്നെ മറ്റെല്ലാ തിരക്കുകളും മാറ്റിവെച്ച് സിനിമയില്‍ തുടരാന്‍ പ്രേരിപ്പിക്കുന്നതെന്ന് റോയി തോമസ് പറഞ്ഞു. വര്‍ഷങ്ങളായി ചലച്ചിത്ര നാടക രംഗത്ത് പ്രവര്‍ത്തിച്ചുവരുന്നതിനാല്‍ ധാരാളം സുഹൃത്തുക്കള്‍ സിനിമയിലുണ്ട്. അതുകൊണ്ടുതന്നെ പുതിയ ചിത്രങ്ങളിലൊക്കെ അവസരം കിട്ടുന്നുണ്ട്. ചെറിയ വേഷങ്ങളാണെങ്കിലും പ്രേക്ഷകരുടെ മനസില്‍ ഇടം തേടുന്ന കഥാപാത്രങ്ങള്‍ ചെയ്യാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും റോയി പറയുന്നു. റിലീസിന് ഒരുങ്ങുന്ന ഒട്ടുമിക്ക ചിത്രങ്ങളിലും റോയി അഭിനയിക്കുന്നുണ്ട്. പുതിയ ചിത്രങ്ങളുടെ തിരക്കിലുമാണ് അദ്ദേഹം. സിനിമയെ ഏറെ സ്നേഹിക്കുന്ന റോയി തോമസിനെപ്പോലുള്ളവരുടെ ആഗ്രഹവും സ്വപ്നങ്ങളുമാണ് നല്ല സിനിമകളുടെ പിറവികള്‍ക്ക് പിന്നിലും ഉണ്ടാകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.