29 January 2026, Thursday

Related news

January 29, 2026
December 17, 2025
November 26, 2025
November 16, 2025
November 16, 2025
November 2, 2025
October 27, 2025
September 10, 2025
September 10, 2025
August 23, 2025

എകെഎസ്ടിയു സംസ്ഥാന സമ്മേളനത്തിന് ഉജ്വല തുടക്കം

Janayugom Webdesk
അടൂർ
January 29, 2026 10:30 pm

ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (എകെഎസ‌്ടിയു) 29-ാമത് സംസ്ഥാന സമ്മേളനത്തിന് ഉജ്വല തുടക്കം. വൈകിട്ട് പതാക, ബാനർ ജാഥകൾ കെഎസ്ആർടിസി കോർണറിൽ സംഗമിച്ചു. ശൂരനാട് സ്മൃതി കുടീരത്തിൽ നിന്നും ബിനു പട്ടേരി ലീഡറായി കൊണ്ടുവന്ന പതാക എകെഎസ‌്ടിയു മുൻ സംസ്ഥാന പ്രസിഡന്റ് എൻ ഗോപാലകൃഷ്ണനും പുന്നപ്ര — വയലാർ രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ഉണ്ണിശിവരാജൻ ലീഡറായി കൊണ്ടുവന്ന ബാനർ സി മോഹനനും ഏറ്റുവാങ്ങി. 

തുടർന്ന് സാംസ്കാരിക സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. എകെഎസ‌്ടിയു സംസ്ഥാന സെക്രട്ടറി ഒ കെ ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എകെഎസ‌്ടിയു നൽകുന്ന പി ആർ നമ്പ്യാര്‍ പുരസ്കാരം പന്ന്യൻ രവീന്ദ്രന് ചിറ്റയം ഗോപകുമാർ സമ്മാനിച്ചു. വി കെ സുരേഷ് ബാബു പ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡന്റ് കെ കെ സുധാകരൻ, ഡി സജി, എ പി ജയൻ, ആർ ശരത്ചന്ദ്രൻ നായർ, എൻ ശ്രീകുമാർ, പി കെ മാത്യു, ജിജു സി ജെ, ശങ്കരനാരായണൻ, ബിജു ടി പേരയം, എം എൻ വിനോദ്, പി കെ സുശീൽകുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് ഇപ്റ്റ പത്തനംതിട്ട ജില്ലാ ഗായക സംഘത്തിന്റെ നാടക — വിപ്ലവ ഗാനാലാപനം ‘സംഘഭേരിയും’ നടന്നു. ഇന്ന് രാവിലെ പത്തിന് അടൂർ മാർത്തോമ യൂത്ത് സെന്ററിൽ നടക്കുന്ന പ്രതിനിധി സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിക്കും. 

വൈകിട്ട് 4.30ന് അടൂർ ബോയ്സ് ഹൈസ്കൂൾ ജങ്ഷനിൽ നിന്നും പൊതുവിദ്യാഭ്യാസ റാലി. കെഎസ്ആർടിസി കോർണറിൽ ചേരുന്ന പൊതുസമ്മേളനം മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. കെ കെ സുധാകരൻ അധ്യക്ഷത വഹിക്കും. നാളെ രാവിലെ പത്തിന് യാത്രയയപ്പ് സമ്മേളനം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ എസ് കെ ഉമേഷ് ബാബു (വിദ്യാഭ്യാസം ഭാവി കാഴ്ചപ്പാട് ), എസ്‌സിഇആർടി ഡയറക്ടർ ഡോ. ആർ കെ ജയപ്രകാശ് (മൂല്യനിർണയവും പരീക്ഷകളും) എന്നിവര്‍ പ്രഭാഷണങ്ങൾ നടത്തും. തുടർന്ന് ചർച്ചയ്ക്കുള്ള മറുപടി, ഭാവി പ്രവർത്തന രൂപരേഖ, പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് എന്നിവയോടെ സമ്മേളനം സമാപിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.