സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായി മാറിയ പ്രവാസികളെ തീര്‍ത്തും അവഗണിക്കുന്ന സമീപനമാണ് കേന്ദ്രസർക്കാർ ബജറ്റിനെന്ന് യുവകലാസാഹിതി ഖത്തർ. ഇന്ന് നിലനില്‍ക്കുന്ന സാമ്പത്തിക സാഹചര്യങ്ങളെ ബജറ്റ് പ്രതിനിധാനം ചെയ്യുന്നില്ല.
കോര്‍പ്പറേറ്റുകളെ സംതൃപ്തപ്പെടുത്തുന്നതിനും അതുവഴി സര്‍ക്കാര്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും പോഷിപ്പിക്കുന്നതാണു ബജറ്റ് എന്നും ആരോപിച്ചു.
പ്രവാസി ഭാരതീയ സമ്മേളനത്തിൽ നൽകിയത് വെറും മോഹന വാഗ്ദാനങ്ങൾ മാത്രമായിരുന്നെന്ന് തിരിച്ചറിവ് പ്രവാസികളിൽ വേദന ഉളവാക്കി. വിലക്കയറ്റം തടയാൻ വിപണികളിൽ ഇടപെടാതെ അടുത്ത പൊതുതിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് തട്ടിക്കൂട്ടിയ ബജറ്റാണിത് എന്ന് ചൂണ്ടിക്കാട്ടി.
English Summary: A budget that forgot the diaspora: Yuvakalasahithy
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.