നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ സഖ്യകക്ഷികളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങുകാണ്. നിതീഷ്കുമാറിന്റെ ബീഹാറിനും, ചന്ദ്രബാബു നായിഡുവിന്റെ ആഡ്രയ്ക്കും അടിയറവ് പറയുകയാണ്. ഇരു സംസ്ഥാനങ്ങള്‍ക്കും വാരിക്കോരിയാണ് പദ്ധതികളും, ഫണ്ടുകളും പ്രഖ്യാപിച്ചിരിക്കുന്നത് .ബിഹാറിനും ആന്ധ്രയ്ക്കും പ്രത്യേക പാക്കേജുകൾ നൽകി.
ബിഹാറിന് പുതിയ വിമാനത്താവളവും മെഡിക്കൽ കോളേജുകളും അനുവദിക്കും. ബിഹാറിൽ ദേശീയപാത വികസനത്തിന് 26,000 കോടി. സംസ്ഥാനത്തിന് സാമ്പത്തി ഇടനാഴി. റോഡ്, എക്‌സ്പ്രസ് ഹൈവേ. വെള്ളപ്പൊക്ക പ്രതിരോധത്തിനായി 11,500 കോടി. അടിസ്ഥാന സൗകര്യവികസനത്തിന് കൂടുതൽ ധനസഹായം തുടങ്ങി വൻ പദ്ധതികളാണ് പ്രഖ്യാപിച്ചത്.
ആന്ധ്രപ്രദേശിന് 15,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിച്ചു. ആന്ധ്രയിൽ മൂലധന നിക്ഷേപം കൂടും. ആന്ധ്രയിലെ പിന്നാക്ക വിഭാഗങ്ങൾക്കായ പ്രത്യേക പദ്ധതി തുടങ്ങിയവയും പ്രഖ്യാപിച്ചു.
English Summary:
A budget that has given ground to Telugu Desam and JD(U)
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.