
രാജസ്ഥാനിലെ പ്രശസ്തമായ പുഷ്കർ മൃഗമേളയിൽ 21 കോടി രൂപ വിലമതിക്കുന്ന പോത്ത് ചത്തു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കൃത്യമായ സമയത്ത് ചികിത്സ ലഭിക്കാതെ പോത്ത് നിലത്ത് വീണ് ജീവൻ പോകുകയായിരുന്നു എന്ന് മേളയ്‌ക്കെത്തിയവർ പറഞ്ഞു. പുഷ്കർ മൃഗമേളയിൽ ദിവസവും ആയിരക്കണക്കിന് കാഴ്ചക്കാരെ ആകർഷിച്ചിരുന്നു ഒന്നായിരുന്നു ഈ പോത്ത്. കോടികൾ വിലയുള്ളതിനാൽ പ്രത്യേക ക്രമീകരണങ്ങളോടെയാണ് പോത്തിനെ പുഷ്‌കറിലേക്ക് കൊണ്ടുവന്നിരുന്നത്.
പോത്തിന്റെ ആരോഗ്യ അവസ്ഥയെക്കുറിച്ച് വിവരം ലഭിച്ചയുടൻ മൃഗഡോക്ടർമാരുടെ ഒരു സംഘം സ്ഥലത്തെത്തിയെങ്കിലും രക്ഷിക്കാനായില്ല. അടിയന്തര ചികിത്സ നൽകാൻ ഡോക്ടർമാർ പരമാവധി ശ്രമിച്ചിട്ടും അമിതഭാരവും ആരോഗ്യനില വഷളായതും കാരണം പോത്തിനെ രക്ഷിക്കാൻ കഴിഞ്ഞില്ല. ബിസിനസ് താൽപര്യം മാത്രം മുന്നിൽകണ്ട് പോത്തിന്റെ ഭാരം കൂട്ടാനും സൗന്ദര്യം വർധിപ്പിക്കാനും കൂടുതൽ ബീജം പുറത്തെടുക്കാനും ഉടമകൾ അമിതമായി ഭക്ഷണവും മരുന്നുകളും നൽകിയെന്ന് ആരോപണമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.